News
മഴയില്ല: യാഗം നടത്തി മഴ പെയ്യിപ്പിക്കുമെന്ന് ബി.ജെ.പി സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 24, 04:37 am
Thursday, 24th May 2018, 10:07 am

ഗാന്ധിനഗർ: കടുത്ത വരൾച്ച നേരിടുന്ന ഗുജറാത്ത് സംസ്ഥാനത്ത് യാഗം നടത്തി മഴ പെയ്യിക്കാൻ തയ്യാറെടുക്കുകയാണ‍് ഗുജറാത്തിലെ ബി.ജെ.പി സർക്കാർ.

മെയ് 31-‍ാം തീയ്യതി സംസ്ഥാനത്തെ 33 ജില്ലകളിലും എട്ട് പ്രധാന നഗരങ്ങളിലും 41 ‘പാർജന്യ’ യാഗങ്ങൾ നടത്താൻ വിജയ് രൂപാണി സർക്കാർ തയ്യാറെടുക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

സുജലാം സുഫലാം ജൽ അഭിയാൻ പദ്ധതിയുടെ ഭാഗമായിട്ടാണ‍് യാഗങ്ങൾ നടത്തുക. ഗുജറാത്ത് സർക്കാർ പുതുതായി രൂപം കൊടുത്ത ജലസംരക്ഷണപദ്ധതിയാണിത്.ഈ മൺസൂൺ സീസണിൽ കൂടുതൽ മഴവെള്ളം ശേഖരിക്കാൻ സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ഇന്നലെ ചേർന്ന ക്യാബിനറ്റ് മീറ്റിംഗിലാണ‍് സർക്കാർ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. “നല്ലൊരു മഴക്കാലം പ്രതീക്ഷിച്ചാണ‍് സർക്കാർ യാഗങ്ങൾ നടത്താൻ തീരുമാനിച്ചത്”, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പ്രതികരിച്ചു. താനും, മുഖ്യമന്ത്രിയും ഉൾപ്പെടെ സംസ്ഥാന മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കുമെന്നും നിതിൻ പട്ടേൽ പറഞ്ഞു.

ഗുജറാത്തിലെ ഡാമുകളിൽ നിലവിൽ 29 ശതമാനം വെള്ളം മാത്രമേയുള്ളു, ഈ പ്രതിസന്ധി മൺസൂണോടെ മറികടക്കാം എന്നാണ‍് സർക്കാർ കരുതുന്നത്