ഐ.പി.എല്‍ 2023ന് മുമ്പേ 26 പാര്‍ട്ണര്‍മാരുമായി കരാറൊപ്പുവെച്ച് ഡിഫന്‍ഡിങ് ചാമ്പ്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സ്. കഴിഞ്ഞ സീസണിലുള്ളതിനേക്കാള്‍ ഇരട്ടിയിലധികം പാര്‍ട്ണര്‍മാരാണ് ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സുമായി കൈകോര്‍ക്കുന്നത്.
ഐപി.എല്‍ 2022ല്‍ 11 പാര്‍ട്ണര്‍മാരായിരുന്നു ഗുജറാത്തിനുണ്ടായിരുന്നത്. ഐ.പി.എല്‍ 2023ല്‍ ഈ 11 പേര്‍ തുടരുകയും പുതിയ 15 പാര്‍ട്ണര്‍മാര്‍ ടീമുമായി കരാറിലെത്തുകയുമായിരുന്നു.
കഴിഞ്ഞ സീസണിലേതെന്ന പോലെ ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ മാനുഫാക്‌ചേഴ്‌സായ ആതര്‍ (Ather) ആണ് ടീമിന്റെ പ്രിന്‍സിപ്പാള്‍ പാര്‍ട്‌നേര്‍സ്. ഈ സീസണിലും ടൈറ്റന്‍സിലെ ഓരോ താരത്തിന്റെയും ‘ഇടനെഞ്ചില്‍’ ആതര്‍ തന്നെ സ്ഥാനം പിടിക്കും. ബി.കെ.ടി ടയേഴ്‌സും (BKT Tires), കാപ്രി ഗ്ലോബലു (Capri Global)മാണ് ടീമിന്റെ അസോസിയേറ്റ് പാര്‍ട്‌നര്‍മാര്‍. ടോര്‍സോയിലാണ് ഇരുവരുടെയും സ്ഥാനം.
ജിയോ (Jio), പി.വി.സി പൈപ് നിര്‍മാതാക്കളായ ആസ്ട്രല്‍ (Astral), സിംപോളോ സെറാമിക്‌സ് (Simpolo Ceramics) എന്നിവരാണ് ടൈറ്റന്‍സിന്റെ മറ്റ് അസോസിയേറ്റ് പാര്‍ട്ണര്‍മാര്‍.
ടീമിന്റെ ഒഫീഷ്യല്‍ പാര്‍ട്‌ണേര്‍സായി ഡ്രീം ഇലവനും (Dream 11) ബോട്ടും (boAt) തുടരും. ഇവര്‍ക്ക് പുറമെ ആറ് പുതിയ ഒഫീഷ്യല്‍ പാര്‍ട്ണര്‍മാരാണ് ടൈറ്റന്‍സുമായി കൈകോര്‍ക്കുന്നത്.