സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളുമായി കളംനിറഞ്ഞൊരു കോഹ്‌ലിയുണ്ട് ആരാധകരുടെ മനസില്‍. ഐ.പി.എല്ലിലും കോഹ്‌ലി മികച്ച പ്രകടനമാണ് കാഴ്ചവെക്കാറുള്ളത്. എന്നാല്‍ ഐ.പി.എല്‍ 2022ലെ ഇതുവരെ നടന്ന രണ്ട് മത്സരത്തിലൊഴികെ മറ്റെല്ലാ കളിയിലും കോഹ്ലി പരാജയമായിരുന്നു.
പഞ്ചാബിനെതിരായ ആദ്യ മത്സരത്തില്‍ 29 പന്തില്‍ നിന്നും പുറത്താവാതെ 41 റണ്‍സ് നേടിയ കോഹ്ലി മുംബൈയ്ക്കെതിരെയും അതേ മികവ് ആവര്‍ത്തിച്ചു. 36 പന്തില്‍ നിന്നും 46 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
മറ്റെല്ലാ മത്സരത്തിലും താരം റണ്‍ കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു. ടി-20 സ്പെഷ്യലിസ്റ്റ് ബാറ്ററായ കോഹ്‌ലിയില്‍ നിന്നും ഇതൊന്നുമല്ല ആരാധകരും ടീമും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 8 മത്സരത്തില്‍ നിന്നും കേവലം 14.87 ശരാശരിയില്‍ 119 റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്. രാജ്യാന്തര ക്രിക്കറ്റിലെ ഒട്ടുമിക്ക റണ്‍ റെക്കോര്‍ഡുകളും തച്ചുതകര്‍ത്ത കോഹ്‌ലിക്ക് ഇതെന്തുപറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
That’s why we play the sport at the end of the day…. Shami acknowledging Virat 💥💯 #ViratKohli𓃵 #Shami #RCBvsGT #TATAIPL2022 #Virat #Kohli #RCB #PLAYBOLD pic.twitter.com/FWzKqh3ZZM
— Abhijith (@Abhijith_ict) April 30, 2022
എന്നാല്‍ ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം കോഹ്‌ലി വീണ്ടും ഫോമിലേക്കെത്തിയത് ആഘോഷമാക്കുകയാണ് ആരാധകര്‍. ഗുജറാത്ത് ടൈറ്റന്‌സിനെതിരായ മത്സരത്തില്‍ താരത്തിന്റെ 43 ആം അര്‍ധസെഞ്ച്വറി ഏറ്റെടുത്ത് ആരാധകരും മുന്‍ താരങ്ങളും എത്തിയതോടെ ട്വിറ്ററില്‍ വിരാട് കോഹ്‌ലി എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായി.