national news
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനിയ്ക്ക് ദേഹാസ്വാസ്ഥ്യം; റാലിക്കിടെ കുഴഞ്ഞുവീണു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 14, 04:18 pm
Sunday, 14th February 2021, 9:48 pm

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനിയ്ക്ക് ദേഹാസ്വാസ്ഥ്യം. വഡോദരയിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് ഇദ്ദേഹം വേദിയില്‍ കുഴഞ്ഞുവീണതായി ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

റൂപാനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.