കമലിന്റെ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി പിന്നീട് അഭിനയ രംഗത്തേക്കെത്തിയ നടനാണ് ഷൈൻ ടോം ചാക്കോ. ഗുരുവും ശിഷ്യനും ഒരുമിച്ചെത്തിയ ചിത്രമാണ് വിവേകാന്ദൻ വൈറലാണ്. ചിത്രത്തിൽ ഗ്രേസ് ആന്റണിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
കമലിന്റെ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി പിന്നീട് അഭിനയ രംഗത്തേക്കെത്തിയ നടനാണ് ഷൈൻ ടോം ചാക്കോ. ഗുരുവും ശിഷ്യനും ഒരുമിച്ചെത്തിയ ചിത്രമാണ് വിവേകാന്ദൻ വൈറലാണ്. ചിത്രത്തിൽ ഗ്രേസ് ആന്റണിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ലൊക്കേഷനിൽ ഷൈൻ ഭയങ്കര ഫ്രണ്ട്ലി ആയിരുന്നെന്നും ഇങ്ങനെ തെറിച്ച് നടക്കുന്ന ഒരു ക്യാരക്ടർ തന്നെയായിരുന്നെന്നും ഗ്രേസ് പറഞ്ഞു. കമൽ ഷൈനിന്റെ കാര്യത്തിൽ കുറച്ച് കൺസേൺ ആയിരുന്നെന്നും അത് കാണുമ്പോൾ കുശുമ്പ് തോന്നിയിരുന്നെന്നും ഗ്രേസ് തമാശ രൂപത്തിൽ പറഞ്ഞു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഭയങ്കര ഫ്രണ്ട്ലി ആയിരുന്നു. ഇയാൾ ഇങ്ങനെ തെറിച്ച് തെറിച്ചു നടക്കുന്ന ഒരു ക്യാരക്ടർ തന്നെയായിരുന്നു അവിടെയും. എല്ലാരും പറഞ്ഞു സാറിന്റെ ശിഷ്യനാണെന്ന്, പക്ഷെ എനിക്ക് അങ്ങനെയൊരു ഗുരു- ശിഷ്യൻ എന്ന് പറഞ്ഞിട്ടുള്ള സംഭവം തോന്നിയിട്ടില്ല.
ഭയങ്കര ചില്ലായിരുന്നു. സാറ് കുറച്ചുകൂടെ കൺസേൺ ആയിരുന്നത് ഷൈനിന്റെ കാര്യത്തിലാണ്. ഷൈൻ ഓക്കെയാണോ തുടങ്ങിയ കുറെ കൺസേൺസ് കമൽ സാറിന് ഉണ്ടായിരുന്നു. കണ്ടപ്പോൾ കുറച്ച് കുശുമ്പ് തോന്നിയെങ്കിലും. ഭയങ്കര രസമാണ് ട്ടോ അത് കാണാൻ. എന്തൊരു മനോഹരമായിട്ടുള്ള ഒരു വളർച്ചയാണ് അല്ലേ. അത് കാണാൻ ഭയങ്കര രസമാണ്,’ ഗ്രേസ് ആന്റണി പറഞ്ഞു.
ലൊക്കേഷനിൽ വെച്ച് ഷൈനിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവവും ഗ്രേസ് അഭിമുഖത്തിൽ പറയുന്നുണ്ട്. ‘എനിക്ക് ഒരാളെ ആദ്യമായി തന്നെ കാണുമ്പോൾ പോയി മിണ്ടാൻ വല്ലാത്ത ചളിപ്പാണ്. ഷൈനിനെ ആദ്യമായി കണ്ടപ്പോഴും എനിക്ക് ആ ചളിപ്പുണ്ടായിരുന്നു. ഇന്റർവ്യൂസ് എല്ലാം കാണുന്നുണ്ട്. ഷൈൻ ഇങ്ങനെയാണെന്ന് അറിയാം. ആദ്യം ഞാൻ കണ്ടപ്പോൾ ഷൈൻ എന്നെ നോക്കി ചിരിച്ചില്ല. അത് എനിക്ക് വിഷമമായി. ഞാനത് കാണിക്കാൻ ഒന്നും പോയില്ല.
അടുത്തത് ഞങ്ങൾ തമ്മിലുള്ള ഷോർട്ട് ആയിരുന്നു. ഈ വിഷമം വെച്ചുകൊണ്ടിരുന്നിട്ട് കാര്യം ഒന്നുമില്ല. നമ്മൾ ആക്ടേഴ്സ് ആണല്ലോ. നമുക്ക് പെർഫോം ചെയ്യണമല്ലോ. കുറെ കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്, ഇയാൾ ഇങ്ങനെയാണ്. ഒരാൾ ഇൻറർവ്യൂവിൽ എങ്ങനെയാണ് ബിഹേവ് ചെയ്യുന്നത്, നമ്മളോട് ചിരിച്ചോ ഇല്ലയോ എന്നൊക്കെ വിചാരിച്ച് ഒരാളെ ജഡ്ജ് ചെയ്യരുത് എന്നുള്ളതിന്റെ പല പല വേരിയേഷൻ എനിക്ക് ഷൈനിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.
പെട്ടെന്ന് വേറെ എന്തെങ്കിലും സിറ്റുവേഷൻ നമ്മൾ പറയാതെ തന്നെ വിചാരിച്ച കാര്യങ്ങൾ ചെയ്തുതരികയും ചെയ്യും. അതുകൊണ്ട് ഇയാളെ എനിക്കൊരിക്കലും ജഡ്ജ് ചെയ്യാൻ പറ്റുന്നില്ല. ഇയാൾ എങ്ങനെയാണ്, എങ്ങനെയുള്ള ആളാണെന്ന്,’ ഗ്രേസ് ആന്റണി പറഞ്ഞു.
Content Highlight: Grace antony about shine tom chakko and kamal’s relationship