ന്യൂദല്‍ഹി: ജമ്മു കശ്മീരിന്റെ ഭാഗമായ ലേ നഗരത്തെ ചൈനയുടെ ഭാഗമെന്ന് രേഖപ്പെടുത്തിയ ട്വിറ്റര്‍ ലൊക്കേഷന്‍ സര്‍വ്വീസിനെതിരെ വിമര്‍ശവുമായി കേന്ദ്ര സര്‍ക്കാര്‍. സംഭവവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിയ്ക്ക് കേന്ദ്രം കത്തയച്ചു.
ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബഹുമാനിക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണ് ട്വിറ്ററിന്റെ ഈ നടപടി. രാജ്യത്തെ ദേശീയ വികാരത്തെ ട്വിറ്റര്‍ മാനിക്കണമെന്ന് കത്തില്‍ പറയുന്നു.
ഇനിയും ഇത്തരത്തില്‍ രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന രീതിയില്‍ പെരുമാറിയാല്‍ കര്‍ശന നടപടിയിലേക്ക് കടക്കുമെന്നും കത്തില്‍ പറയുന്നു.
ഇക്കഴിഞ്ഞ ദിവസം ദേശീയ സുരക്ഷ അനലിസ്റ്റ് നിതിന്‍ ഗോഖലെ ലേ എയര്‍പോര്‍ട്ടിന് സമീപത്ത് നിന്നെടുത്ത വീഡിയോയാണ് ഈ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അദ്ദേഹമെടുത്ത വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.