ന്യൂഡല്‍ഹി: “അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി”യില്‍ നിന്ന് മുസ്‌ലിം എന്ന വാക്കും “ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി”യില്‍ നിന്ന് “ഹിന്ദു” എന്ന വാക്കും നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്.
കേന്ദ്ര യൂണിവേഴ്സിറ്റികളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പഠിക്കാന്‍ യൂ.ജി.സി ഒരു വിദഗ്ദ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതി വിവിധ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും പേര് മാറ്റാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ രണ്ട് യൂണിവേഴ്‌സിറ്റികളും രാജ്യത്തെ പഴക്കം ചെന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. ഒരു വിദഗ്ദ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതി വിവിധ സാദ്ധ്യതകള്‍ പരിശോധിച്ചെങ്കിലും യൂണിവേഴ്സിറ്റിയുടെ പേരുമാറ്റുന്നത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല അദ്ദേഹം പറഞ്ഞു.
അലിഗഡിനും ബനാറസിനും പുറമേ പോണ്ടിച്ചേരി, അലഹബാദ്, ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ജമ്മു, ത്രിപുര, ഹരിസിങ് ഗൂര്‍ കേന്ദ്രസര്‍വകലാശാലകളിലും മഹാത്മ ഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയം എന്നിവിടങ്ങളിലാണ് സമിതികള്‍ പരിശോധന നടത്തിയത്.
ഇതില്‍ പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയുടെയും അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെയും പരിശോധന ചുമതലയുണ്ടായിരുന്ന സമിതിപേര് മാറ്റണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍