Daily News
സി.പി.ഐ.എമ്മുകാര്‍ അടിക്കാനൊക്കെ നോക്കുന്നുണ്ട്; അടിച്ചാലും കൊന്നാലും ഞങ്ങള്‍ പിന്മാറില്ല: പൊമ്പിളൈ ഒരുമൈ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Apr 25, 06:20 am
Tuesday, 25th April 2017, 11:50 am

മൂന്നാര്‍: മൂന്നാറില്‍ സമരം ചെയ്യുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ സി.പി.ഐ.എമ്മുകാര്‍ തടയാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി ഗോമതി. റിപ്പോര്‍ട്ടര്‍ ചാനലിനോടു സംസാരിക്കുകയായിരുന്നു ഗോമതി.


Must Read: ആരെ ഊളമ്പാറയിലേക്ക് അയച്ചാലും മണിയെ അയക്കരുത്, അവിടുള്ളവര്‍ ഓടിപ്പോകും: പരിഹാസവുമായി തിരുവഞ്ചൂര്‍ 


“സി.പി.ഐ.എമ്മുകാര്‍ അടിക്കാനൊക്കെ നോക്കുന്നുണ്ട്. അടിച്ചാലും കൊന്നാലും ഞങ്ങള്‍ പിന്മാറില്ല. ഇവിടെ ഞങ്ങള്‍ക്ക് പിന്തുണയുമായി എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ത്രീ പ്രവര്‍ത്തകര്‍ക്കും നേരെ ഭീഷണിയുണ്ട്.” അവര്‍ പറയുന്നു.

അതേസമയം മണി മാപ്പു മൂന്നാറിലെത്തി മാപ്പു പറയുകയെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുമെന്നും ഗോമതി വ്യക്തമാക്കി. നാടന്‍ ശൈലിയാണ് തന്റേതെന്നാണ് മണി പറഞ്ഞത്. വേശ്യയെന്നു പറയുന്നത് നാടന്‍ ശൈലിയാണോയെന്നും ഗോമതി ചോദിക്കുന്നു.

മാപ്പു പറയില്ലെന്ന് മണി വ്യക്തമാക്കിയ സാഹചര്യത്തില്‍ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ് പൊമ്പിളൈ ഒരുമൈ. ഗോമതിയും കൗസല്യയുമാണ് സമരരംഗത്തുള്ളത്.