Film News
ഇരൈവന്റെ കേരളത്തിലെ വിതരണാവകാശം റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി ഗോകുലം മൂവീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 09, 01:49 pm
Saturday, 9th September 2023, 7:19 pm

പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ജി ജയറാം എന്നിവര്‍ നിര്‍മിച്ച് ഐ. അഹമ്മദ് സംവിധാനം ചെയ്യുന്ന ഇരൈവന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനായി ഗോകുലം ഗോപാലന്‍ സ്വന്തമാക്കി.

റെക്കോഡ് തുകക്കാണ് ചിത്രം സ്വന്തമാക്കിയതെന്ന് ശ്രീ ഗോകുലം മൂവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ‘ജയം രവിയുടെ ക്രൈം ത്രില്ലര്‍ ചിത്രമാണ് ഇരൈവന്‍. ചിത്രത്തിനായി വമ്പന്‍ വരവേല്‍പ്പാണ് ഞങ്ങള്‍ ഒരുക്കുന്നത്. കേരളത്തില്‍ ജയം രവി നായകനായെത്തിയ ഇതുവരെയുള്ള ചിത്രങ്ങളില്‍ റെക്കോഡ് തുകയ്ക്കാണ് ചിത്രം ഞങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ 2 എന്ന ചിത്രത്തിന് ശേഷം ജയം രവിയുമായി ഞങ്ങള്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇരൈവന്‍. ട്രെയ്‌ലര്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്,’ ശ്രീ ഗോകുലം മൂവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററില്‍ റിലീസിനായി ഒരുങ്ങുന്നത്. പൊന്നിയിന്‍ സെല്‍വന്‍ 2 എന്ന വമ്പന്‍ വിജയത്തിന് ശേഷം തിയേറ്ററില്‍ റിലീസ് ചെയ്യുന്ന ജയം രവിയുടെ ചിത്രം കൂടിയാവും ഇരൈവന്‍. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ 4 ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കുന്നത്. ക്യാമറ – ഹരി പി. വേദനത്, എഡിറ്റര്‍ – മണികണ്ഠന്‍ ബാലാജി, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ജാക്കി, ആക്ഷന്‍ – ഡോണ്‍ അശോക്, പബ്ലിസിറ്റി ഡിസൈനര്‍ – ഗോപി പ്രസന്ന, പി.ആര്‍.ഒ. – ശബരി.

Content Highlight: Gokulam Movies acquired the distribution rights of Iraivan in Kerala for a record amount