മനില: കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ രാജ്യം വിട്ടുപോകണമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടര്‍ട്ട്.
വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവത്തവര്‍ ഇന്ത്യയിലേക്കോ അമേരിക്കയിലേക്കോ പോകണമെന്നാണ് ഡ്യുട്ടര്‍ട്ട് പറഞ്ഞത്.
കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാവാത്തവരെ ജയിലിലടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
” വാക്സിനെടുക്കാന്‍ താത്പര്യമില്ലെങ്കില്‍ നിങ്ങള്‍ ഫിലിപ്പീന്‍സ് വിട്ടുപോകുക, ഇന്ത്യയിലോ അമേരിക്കയിലോ എവിടെ വേണമെങ്കിലും നിങ്ങള്‍ക്ക് പോകാം. ഇവിടെ തുടരുന്നുണ്ടെങ്കില്‍ വാക്‌സിന്‍ എടുക്കണം” ഡ്യുട്ടര്‍ട്ട് വ്യക്തമാക്കി.
കൊവിഡ് രണ്ടാം തരംഗം ഫിലിപ്പീന്‍സില്‍ വലിയരീതിയില്‍ വിനാശം വരുത്തുമെന്നും റോഡ്രിഗോ ഡ്യുട്ടര്‍ട്ട് പറഞ്ഞു.
വാക്സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ മുന്‍കൂട്ടിയുള്ള നിശ്ചയപ്രകാരം മാത്രം വാക്സിന്‍ സ്വീകരിക്കാനെത്തുന്ന രീതി ഫിലിപ്പീന്‍സ് തിങ്കളാഴ്ച റദ്ദാക്കിയിരുന്നു.
ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ 28,000 പേര്‍ക്ക് വാക്സിന്‍ എടുക്കാനുള്ള അറിയിപ്പ് നല്‍കിയിട്ടും 4,402 പേര്‍ മാത്രമാണ് എത്തിയത്.