എം.കെ രാഘവന്‍ എം.പിയുടെ ബന്ധുവിന് അനധികൃതമായി നിയമനം നല്‍കിയെന്നാരോപിച്ച് നേരത്തെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധക്കാരെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ ഇവരെ തിരിച്ചെടുക്കുകയും ചെയിതിരുന്നു.
തുടര്‍ന്നാണ് ഹരജി. നിയമനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് നിലവിലെ ഹരജി. നിയമനത്തിന് മുമ്പ് എഴുത്തുപരീക്ഷ നടന്നിട്ടില്ലെന്നും റാങ്ക് ലിസ്റ്റ് പുറത്തിറക്കിയിട്ടില്ലെന്ന
ക്കമുള്ള കാര്യങ്ങളാണ് ഹരജിയില്‍ പറയുന്നത്.
ഭിന്നശേഷി സംവരണം അട്ടിമറിച്ചുവെന്നും സ്വജനപക്ഷപാതം നിയമനത്തിലുണ്ടായെന്നും പണം വാങ്ങിയെന്നും കാണിച്ചാണ് ഹരജി നല്‍കിയിരിക്കുന്നത്. കുഞ്ഞിമംഗലത്തെ കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെ പ്രവര്‍ത്തകന്‍ നിതീഷാണ് ഹരജി നല്‍കിയത്.
മാടായി കോളേജിലെ തസ്തികയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് നിയമനം നല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മാടായി കോളേജില്‍ ഭരണസമിതി ചെയര്‍മാനായ എം.കെ രാഘവന്‍ കോഴ വാങ്ങി സി.പി.ഐ.എം പ്രവര്‍ത്തകന് തസ്തികയിലേക്ക് നിയമനം നടത്തിയെന്ന ആരോപണമായിരുന്നു ഉയര്‍ന്നത്.
നാല് അനധ്യാപക തസ്തികകളിലേക്കുള്ള നിയമനമാണ് നടന്നതെന്നും നാല് പോസ്റ്റുകളിലേക്കും സര്‍ക്കാരിന്റെ മാനദണ്ഡങ്ങളിലുള്ള യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നടന്നതെന്നും എം.കെ രാഘവന്‍ പറഞ്ഞിരുന്നു.
Content Highlight: Appointment at Kannur Madayi College; Congress workers file petition in High Court seeking review