മമ്മൂട്ടി ചിത്രത്തിലൂടെ ദക്ഷിണേന്ത്യന്‍ സിനിമ ലോകത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബോളിവുഡ് താരം ഹുമ ഖുറേഷി. വളരെയധികം മാന്യനായ വ്യക്തിയാണ് മമ്മൂട്ടിയെന്നും അദ്ദേഹത്തില്‍ നിന്നും ധാരാളം കാര്യങ്ങള്‍ പഠിച്ചെന്നും ഹുമ ഖുറേഷി പറഞ്ഞു.
ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രത്തിലാണ് ഹുമ ഖുറേഷി മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നത്. ഹുമയുടെ ആദ്യ തെന്നിന്ത്യന്‍ സിനിമയാണ് വൈറ്റ്. റോഷ്ണി മേനോന്‍ എന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുടെ വേഷത്തിലാണ് ഹുമ ഈ ചിത്രത്തിലഭിനയിക്കുന്നത്.
ശങ്കര്‍ രാമകൃഷ്ണന്‍, സിദ്ദിഖ്, സുനില്‍ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുലിക, സോന നായര്‍. കെ.പി.എ.സി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഗ്യാംഗ്‌സ് ഓഫ് വസേയ്പൂര്‍ ആണ് ഹുമഖുറേഷിയുടെ ആദ്യ ചിത്രം. നവാസുദ്ദീന്‍ സിദ്ദീഖിയുടെ നായികയായെത്തിയ ഹുമ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.