2025 ഫെബ്രുവരി 19നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ചാമ്പന്യന്‍സ് ട്രോഫി നടക്കുന്നത്. ദുബായിലും പാകിസ്ഥാനിലുമായാണ് ടൂര്‍ണമെന്റ് നടക്കുക. ഇതോടെ എല്ലാ ടീമും വമ്പന്‍ തയ്യാറെടുപ്പിലാണ്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനും ന്യൂസിലാന്‍ഡുമാണ് ഏറ്റുമുട്ടുക. ഫെബ്രുവരി 20നാണ് ഇന്ത്യയുടെ മത്സരം. ബംഗ്ലാദേശിനെതിരാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്.
രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ കിരീടം ലക്ഷ്യം വെച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിന് ഒരുങ്ങുന്നതിന് മുമ്പ് തന്നെ ഇന്ത്യ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനിരിക്കുകയാണ്.
2023ന് ശേഷം ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ടീമാകാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്. 41 മത്സരങ്ങളില്‍ നിന്നായി 21 സെഞ്ച്വറിയാണ് ഇന്ത്യ നേടിയത്. ഈ ലിസ്റ്റില്‍ ഇന്ത്യയ്ക്ക് തൊട്ട് താഴെ സൗത്ത് ആഫ്രിക്കയാണുള്ളത്.
2023ന് ശേഷം ഇന്റര്‍നാഷണല്‍ ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ടീം, ഇന്നിങ്‌സ്, സെഞ്ച്വറി
ഇന്ത്യ – 41 – 21*
സൗത്ത് ആഫ്രിക്ക – 36 – 20
ന്യൂസിലാന്‍ഡ് – 42 – 16
പാകിസ്ഥാന്‍ – 36 – 15
ഇംഗ്ലണ്ട് – 35 – 13
ഓസ്‌ട്രേലിയ – 35 – 11
അഫ്ഗാനിസ്ഥാന്‍ – 34 – 10
ബംഗ്ലാദേശ് – 40 – 7
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കൊരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0നാണ് ഇന്ത്യ വിജയിച്ചത്. അഹമ്മദാബാദില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 142 റണ്‍സിനായിരുന്നു രോഹിത്തിന്റെയും സംഘത്തിന്റെയും വിജയം.
പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 119 റണ്‍സ് നേടി സെഞ്ച്വറി പൂര്‍ത്തിയാക്കി വമ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് രോഹിത് ഏറെ കാലത്തിന് ശേഷം തന്റെ മികച്ച പ്രകടനം പുറത്തെടുത്തത്. എന്നാല്‍ അവസാന മത്സരത്തില്‍ ഒരു റണ്‍സിനും താരം പുറത്തായിരുന്നു.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി
യാത്ര ചെയ്യാത്ത പകരക്കാര്‍
യശസ്വി ജെയ്‌സ്വാള്‍, മുഹമ്മദ് സിറാജ്, ശിവം ദുബെ
Content Highlight: India In Great Record Achievement In ODI