ബാധയൊഴിപ്പിക്കാന്‍ പതിനെട്ടുകാരിയെ തെരുവ് നായയെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. ജാര്‍ഖണ്ഡിലെ ആദിവാസി വിഭാഗത്തിലാണ് ഈ വിചിത്ര വിവാഹം നടന്നത്.
നാട്ടുകാരും വീട്ടുകാരും പ്രമാണിമാരുമുള്‍പ്പെടെ വന്‍ ജനസാന്നിധ്യത്തിലായിരുന്നു വിവാഹം. പെണ്‍കുട്ടിക്ക് ദൗര്‍ഭാഗ്യമുണ്ടെന്നും ഒരു പുരുഷനെ വിവാഹം ചെയ്താല്‍ കുടുംബവും സമുദായവും നശിക്കുമെന്നുമാണ് കുടുംബാംഗങ്ങളുടെ വിശ്വാസം. ഇതേത്തുടര്‍ന്നാണ് തെരുവുനായയുമായി വിവാഹം നടത്തിയത്.
അടുത്ത പേജില്‍ തുടരുന്നു
വിവാഹം നടത്തുന്നതിനായി ഷേരു എന്ന നായയെ പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെയാണ് കണ്ടെത്തിയത്. കാറില്‍ കൊണ്ടുവന്ന നായയെ മണ്ഡപത്തിലേക്ക് സ്വീകരിച്ചായനയിച്ചു.
വിദ്യാഭ്യാസമില്ലാത്ത മംഗ്ലി നായയുമായുള്ള വിവാഹത്തില്‍ സന്തുഷ്ടയല്ല. എന്നാല്‍ തന്റെ വിധി തിരുത്താന്‍ ഈ വിവാഹത്തിന് കഴിയുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.
” ഞാന്‍ ഒരു നായയെ വിവാഹം കഴിക്കുന്നു. കാരണം എന്റെ ഗ്രാമത്തിലെ പ്രമാണിമാരുടെ വിശ്വാസം ഈ വിവാഹത്തിലൂടെ എന്റെ ശരീരത്തിലുള്ള ബാധ നായയുടെ ശരീരത്തിലേക്ക് പ്രവേശിക്കുമെന്നാണ്.” മംഗ്ലി പറഞ്ഞു.
ബാധയൊഴിഞ്ഞാല്‍ ഒരു പുരുഷനെ വിവാഹം കഴിച്ച് സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്നും അവര്‍ ആശ്വസിച്ചു.
അടുത്ത പേജില്‍ തുടരുന്നു
മകളുടെ ശരീരത്തിലെ ബാധയെ നശിപ്പിക്കുന്നതിനായി എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്ന് നാട്ടുപ്രമാണികള്‍ തന്നോട് പറഞ്ഞെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ അമന്‍മുണ്ട സമ്മതിച്ചു. മകള്‍ക്ക് ദുര്‍വിധിയില്‍ നിന്നും മോചനം നേടാനുള്ള ഏകവഴിയാണ് ഈ വിവാഹം. ഈ ഗ്രാമത്തിലും അടുത്തുള്ള സ്ഥലങ്ങളിലും ഇത്തരത്തില്‍ ധാരാളം വിവാഹം നടന്നിട്ടുണ്ട്. ഇത് തങ്ങള്‍ ഏറെ വിശ്വസിക്കുന്ന ഒരു ആചാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രാമവാസികളുടെ വിശ്വാസ പ്രകാരം ഈ വിവാഹം മംഗ്ലിയുടെ ജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ല. നായയുമായുള്ള വിവാഹമോചനം നടത്താതെ തന്നെ മംഗ്ലിക്ക് പുതിയൊരു ജീവിതം തുടങ്ങാം.