മലയാളി സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ക്യാമറാമാനാണ് ഗിരീഷ് ഗംഗാധരന്‍. നല്ല ഒരുപാട് സിനിമകള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും തനിക്കേറെ പ്രിയപ്പെട്ട ചിത്രം ഏതാണെന്ന് തുറന്നുപറയുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗിരീഷ്.
കലി, ഗപ്പി, അങ്കമാലി ഡയറീസ്, ഹേയ് ജൂഡ്, സര്‍ക്കാര്‍, ജെല്ലിക്കെട്ട് തുടങ്ങിയ സിനിമകള്‍ക്കെല്ലാം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ടെങ്കിലും തന്റെ പ്രിയപ്പെട്ട ചിത്രം ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ ആണെന്ന് ഗിരീഷ് പറയുന്നു.
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സ്വതന്ത്ര ഛായാഗ്രാഹകനാവുന്നത്. അതിനാല്‍ തന്നെ ആ സിനിമ തന്നെയാണ് പേഴ്‌സണല്‍ ഫേവറിറ്റ്. നല്ല സിനിമകളുടെ ഭാഗമാവാന്‍ സാധിക്കുന്നു എന്നതില്‍ പൂര്‍ണ്ണ സന്തോഷവാനാണ്.
എപ്പോഴും നല്ല സിനിമകളുടെ ഭാഗമാകണമെന്നതാണ് ആഗ്രഹം. ഞാനും ജോമോന്‍ ടി ജോണുമൊക്കെ ഒന്നിച്ച് ക്യാമറ പഠിച്ചിറങ്ങിയവരാണ്. ഞങ്ങളെല്ലാം സ്വപ്‌നം കണ്ടത് നാളെകളില്‍ നല്ല സിനിമകളുടെ ഭാഗമായി വര്‍ക്ക് ചെയ്യാനാകണം എന്നാണ്, ഗിരീഷ് ഗംഗാധരന്‍ പറയുന്നു.
തന്റെ സിനിമകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ജെല്ലിക്കെട്ടാണെന്നും ഗിരീഷ് പറഞ്ഞു.
ആളുകള്‍ പന്തവും ടോര്‍ച്ചുമൊക്കെയായി പോത്തിന് പിറകെ ഓടുകയാണ്. അതിനാല്‍ കാണുന്ന പ്രേക്ഷകരിലേക്ക് ആ ഓട്ടത്തിന്റെയും ചുറ്റുപാടിന്റെയും വ്യാപ്തി കൈമാറണമെന്ന് കരുതിയിരുന്നെന്നും ഗിരീഷ് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക