പൃഥ്വിരാജിന്റെ പുതിയ ചിത്രമായ എസ്രയുടെ സെറ്റില്‍ പ്രേതബാധയെന്ന് സംവിധായകന്‍. വൈദികനെ വിളിച്ച് വെഞ്ചരിപ്പിച്ചെന്നും സംവിധായകന്‍ ജയകൃഷ്ണന്‍ വ്യക്തമാക്കി.
ഫോര്‍ട്ടുകൊച്ചിയിലെ ഒരു പഴയവീട്ടിലായിരുന്നു ചിത്രീകരണം. ഷൂട്ടിങ്ങിനിടെ ലൈറ്റ് തുടര്‍ച്ചയായി മിന്നിക്കൊണ്ടിരുന്നതും ക്യാമറകള്‍ പ്രവര്‍ത്തനരഹിതരമായതുമൊക്കെയാണ് വൈദികനെ വിളിപ്പിക്കാന്‍ കാരണമെന്നും സംവിധായകന്‍ പറയുന്നു.
“വൈദ്യുതിയുടെ പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അത് അങ്ങനെയല്ലായിരുന്നു. സാങ്കേതിക പ്രവര്‍ത്തകര്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പവര്‍ ജനറേറ്ററും പ്രവര്‍ത്തിക്കാതെയായി. അതുമാറ്റിവെച്ചു ചിത്രീകരണം വീണ്ടും തുടങ്ങിയപ്പോഴാണ് അടുത്ത പ്രശ്‌നം. ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. അങ്ങനെ വിചിത്രമായ സംഭവങ്ങളാണ് അരങ്ങേറിയത്.” സംവിധായകന്‍ പറയുന്നു.
“വില കൂടിയ ഉപകരണങ്ങളാണ് സിനിമയ്ക്കായി ഉപയോഗിച്ചത്. അതുകൊണ്ടാണ് വൈദികനെ വിളിക്കാന്‍ തീരുമാനിച്ചത്. സെറ്റില്‍ എല്ലാവരും വെഞ്ചരിപ്പില്‍ പങ്കുചേര്‍ന്നു. അച്ഛന്‍ ബൈബിള്‍ വായിക്കുമ്പോഴും ലൈറ്റ് മിന്നിക്കൊണ്ടിരിക്കുകയായിരുന്നു.” അദ്ദേഹം വ്യക്തമാക്കി.