ചെന്നൈ: ജുഡീഷറിയെ വിമര്‍ശിച്ചുകൊണ്ടുള്ള ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് ഡി.എം.കെ. സംസ്ഥാന ബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം വൈകിക്കുന്നത് സുപ്രീം കോടതി ചോദ്യം ചെയ്ത വിധിക്ക് പിന്നാലെയാണ് വിമര്‍ശനം.
അടുത്തിടെ ഗവര്‍ണറുടെ പരിഗണനയ്ക്കായി നീക്കിവച്ചിരിക്കുന്ന ബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കണമെന്ന് സുപ്രീം കോടതി നിശ്ചയിച്ചിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജുഡീഷ്യറിയോടുളള ധന്‍ഖറിന്റെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്.
‘നിയമനിര്‍മാണം നടത്തുന്ന, എക്സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, സൂപ്പര്‍ പാര്‍ലമെന്റായി പ്രവര്‍ത്തിക്കുന്ന ജഡ്ജിമാര്‍ നമുക്കുണ്ട്. അവര്‍ക്ക് ഉത്തരവാദിത്തമില്ല, കാരണം രാജ്യത്തെ നിയമം അവര്‍ക്ക് ബാധകമല്ല,’ ധന്‍ഖര്‍ പറഞ്ഞു. സുപ്രീം കോടതിക്ക് പൂര്‍ണ അധികാരങ്ങള്‍ നല്കുന്ന ആര്‍ട്ടിക്കിള്‍ 142 ജുഡീഷ്യറിയുടെ നിയന്ത്രണള്ക്കെതിരായ ഒരു ആണവ മിസൈല്‍ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് മറുപടിയായി ധന്‍ഖറിന്റെ പരാമര്‍ശങ്ങള്‍ അക്രമാത്മകവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഡി.എം.കെ നേതാവും രാജ്യ സഭാംഗവുമായ തിരുച്ചി ശിവ ആരോപിച്ചു.
ഭരണഘടന അനുസരിച്ച് അധികാരങ്ങളുടെ വേര്‍തിരിവില്‍ എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിവയ്ക്ക് വ്യത്യസ്ത അധികാരങ്ങളുണ്ടെന്നും മൂന്ന് വകുപ്പുകളും സ്വന്തം മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭരണഘടന പരമോന്നതമാണെന്ന് ആരും മറക്കരുതെന്നും തിരുച്ചി ശിവ ഒരു പോസ്റ്റില്‍ പറഞ്ഞു.
കൂടാതെ ഭരണഘടനാ അധികാരി എന്ന പേരില്‍ ഒരു വ്യക്തിക്കും ഭരണഘടനാ വ്യവസ്ഥകളെ അനിശ്ചിതമായി ദുര്‍ബലപ്പെടുത്തുന്ന ഒരു നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഇരിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍മാരുടെയും രാഷ്ട്രപതിയുടെയും പങ്കിനെക്കുറിച്ചുള്ള സുപ്രീം കോടതി വിധി നിസംശയമായും സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതിയുടെ വിധിയെക്കുറിച്ചുള്ള ജഗ്ദീപ് ധന്‍ഖറിന്റെ നിരീക്ഷണങ്ങള്‍ അധാര്‍മ്മികമാണെന്നും ഇന്ത്യന്‍ യൂണിയനില്‍ നിയമവാഴ്ച നിലനില്‍ക്കുന്നുണ്ടെന്ന് ഓരോ പൗരനും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: DMK slams Vice President for criticising judiciary