അതേസമയം തീവ്രവാദത്തെ ഒരുമിച്ച് നേരിടാന്‍ ഉഭയകക്ഷി, ബഹുമുഖ സഹകരണം ശക്തമാക്കുമെന്നും വിവിധ അന്താരാഷ്ട്ര ഫോറങ്ങളില്‍ ഇന്ത്യയുടെ അംഗത്വത്തിന് ശക്തമായ പിന്തുണ നല്‍കിയതിന് ജര്‍മ്മനിയോട് നന്ദിയറിയിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്ച്ചക്ക് ശേഷം പറഞ്ഞു.
കൂടിക്കാഴ്ചയില്‍ സാമ്പത്തിക, വ്യാപാര മേഖലകള്‍ക്കും, ഡിജിറ്റല്‍ സഹകരണത്തിനും കാലാവസ്ഥാ സംരക്ഷണത്തിനും ഊന്നല്‍ നല്‍കുമെന്ന് ബെര്‍ലിനിലുള്ള ഇന്ത്യന്‍ എംബസി നേരത്തെ അറിയിച്ചിരുന്നു.
ഇന്ത്യയുടെ യൂറോപ്പില്‍ നിന്നുള്ള ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ജര്‍മനി. 1700 ജര്‍മന്‍ കമ്പനികളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.