'ഞാന്‍ ജിലേബി തിന്നുന്നതാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണമെങ്കില്‍ നിര്‍ത്താം'; കാണാനില്ലെന്ന പോസ്റ്ററിന് മറുപടിയുമായി ഗംഭീര്‍; വീണ്ടും ട്രോള്‍ മഴ
national news
'ഞാന്‍ ജിലേബി തിന്നുന്നതാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണമെങ്കില്‍ നിര്‍ത്താം'; കാണാനില്ലെന്ന പോസ്റ്ററിന് മറുപടിയുമായി ഗംഭീര്‍; വീണ്ടും ട്രോള്‍ മഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th November 2019, 3:14 pm

ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിനെ കാണാനില്ലെന്നു കാണിച്ച് നിരവധി പോസ്റ്ററുകളായിരുന്നു ദല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ടത്. അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ നവംബര്‍ 15 ന് ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത നഗരവികസന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ഗംഭീര്‍ പങ്കെടുത്തിരുന്നില്ല. ഇതിന് പിറകെയായിരുന്നു ഗംഭീറിനെ കാണാനില്ലെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘നിങ്ങള്‍ ഈ മനുഷ്യനെ കണ്ടോ? ഇന്‍ഡോറിലിരുന്ന് ജിലേബി തിന്നുമ്പോഴാണ് അവസാനമായി കണ്ടത്. ദല്‍ഹി മൊത്തം ഇദ്ദേഹത്തെ തിരയുകയാണ്.’ എന്നായിരുന്നു പോസ്റ്റര്‍. എന്നാല്‍ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗംഭീര്‍. താന്‍ ജിലേബി തിന്നുന്നതാണ് ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് കാരണമെങ്കില്‍ ജിലേബി തിന്നുന്നത് താന്‍ നിര്‍ത്താമെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.

‘ഞാന്‍ ജിലേബി തിന്നുന്നതാണ് ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് കാരണമെങ്കില്‍ ഞാന്‍ ജിലേബി തിന്നുന്നത് നിര്‍ത്താം. ചിത്രം വന്ന് പത്ത് മിനിറ്റിനകം നിങ്ങള്‍ എന്നെ ട്രോളാന്‍ തുടങ്ങിയതാണ്. ദല്‍ഹിയിലെ മലിനീകരണത്തെകുറിച്ച് നിങ്ങള്‍ ഇത്രയും ബോധവാന്മാരായിരുന്നെങ്കില്‍ ഇന്ന് നമുക്ക് ശുദ്ധ വായു ശ്വസിക്കാമായിരുന്നുന്നുവെന്നും’ ഗൗതം ഗംഭീര്‍ പറഞ്ഞു.

എന്നാല്‍ ഇതോടെ എം.പി വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഗംഭീറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

‘വ്യാജ ബിരുദമുള്ള വിദ്യാസമ്പന്നനായ നേതാവ്’

‘ ഈ പ്രസ്താവന നടത്തികൊണ്ട് ഗൗതംഗംഭീര്‍ തനിക്കെതിരെ തന്നെ അമ്പ് തൊടുത്തിരിക്കുകയാണ്’ ഗംഭീര്‍ അഹങ്കാരിയാണ്
തുടങ്ങി നിരവധി പ്രതികരണങ്ങളാണ് ഗംഭീറിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ നടത്തുന്നത്.

 

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി.വി.എസ് ലക്ഷ്മണന്‍ ഗംഭീറിനൊപ്പം ജിലേബി തിന്നുന്ന ഫോട്ടോ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. അന്തരീക്ഷ മലിനീകരണത്തെ മുന്‍നിര്‍ത്തിയുള്ള കള്ളക്കളികള്‍ അവസാനിപ്പിച്ചു ദല്‍ഹിയില്‍ കൂടുന്ന മീറ്റിങ്ങില്‍ പങ്കെടുക്കമെന്ന് ഫോട്ടോക്ക് താഴെ ആം ആദ്മി കമന്റ് ചെയ്തിരുന്നു.

യോഗത്തില്‍ ഗംഭീറിനെ കൂടാതെ ഡി.ഡി.എ വൈസ് ചെയര്‍മാന്‍ തരുണ്‍ കപൂറും മൂന്ന് എം.സി.ഡി കമ്മീഷണര്‍മാരും പങ്കെടുത്തിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ