ഇതിഹാസ താരം ലയണല്‍ മെസിയുടെ കടുത്ത ആരാധകനാണ് അര്‍ജന്റൈന്‍ യുവതാരം അലജാന്‍ഡ്രോ ഗാര്‍നാച്ചോ. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ബൂട്ടുകെട്ടുന്ന താരം മെസിയെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍.
മെസിയോട് അധികം സംസാരിക്കാന്‍ കഴിയാറില്ലെന്നും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനായത് തനിക്കിപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും ഗാര്‍നാച്ചോ പറഞ്ഞു. ടി.വിയില്‍ മാത്രം കണ്ടിട്ടുള്ള മെസിയെ നേരില്‍ കണ്ടപ്പോള്‍ അത്ഭുതം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ടി.വൈ.സി സ്‌പോര്‍ട്‌സിനോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
Alejandro Garnacho’s 25th Instagram post of Messi 😭 pic.twitter.com/Qw8Wq7e2nY
— MC (@CrewsMat10) April 1, 2022
‘ലയണല്‍ മെസിയോട് ഞാന്‍ അധികം സംസാരിക്കാറില്ല. കാരണം എനിക്കിപ്പോഴും അത് വിശ്വസിക്കാനായിട്ടില്ല. കുട്ടിക്കാലം മുതല്‍ ഞാന്‍ അദ്ദേഹത്തെ ടി.വിയില്‍ കാണാറുണ്ട്. ഇപ്പോള്‍ അദ്ദേഹത്തെ എനിക്ക് നേരില്‍ കാണാം. അത് അത്ഭുതമായി തോന്നുന്നു,’ ഗാര്‍നാച്ചോ പറഞ്ഞു.
അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവതാരങ്ങളില്‍ പ്രധാനിയാണ് ഗര്‍നാച്ചോ. യുണൈറ്റഡിന്റെ മധ്യനിരയില്‍ കളിക്കുന്ന താരം വേഗത കൊണ്ടും ഡ്രിബിളിങ് മികവ് കൊണ്ടും ഷോട്ട് എടുക്കുന്നതിലുള്ള കൃത്യത കൊണ്ടും ഇതിനകം കഴിവ് തെളിയിച്ച് കഴിഞ്ഞു. യുണൈറ്റഡില്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന അര്‍ജന്റൈന്‍ അത്ഭുത ബാലനെ നോട്ടമിട്ട് നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പ്രീമിയര്‍ ലീഗില്‍ കളിച്ച 38 മത്സരങ്ങളില്‍ 23 ജയവും ആറ് തോല്‍വിയുമായി 75 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. അത്രത്തന്നെ മത്സരങ്ങളില്‍ നിന്ന് 89 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഇ.പി.എല്‍ ടൈറ്റില്‍ സ്വന്തമാക്കിയത്. അഞ്ച് പോയിന്റ് വ്യത്യാസത്തില്‍ ആഴ്‌സണലാണ് രണ്ടാം സ്ഥാനത്ത്.
Content Highlights: Garnacho shares experience with Lionel Messi