പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരം ഗാരെത് ബെയ്ൽ. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുകയാണെന്ന് താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു.
വെയിൽസ് ദേശീയ ടീമിന്റെയും അമേരിക്കൻ ക്ലബ്ബായ ലോസ് ആഞ്ചെലെസിന്റെയും സൂപ്പർ താരമായ ബെയ്ൽ തന്റെ 33മത്തെ വയസിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
Gareth Bale has retired from football.
What a career. pic.twitter.com/0YcxJZGvyi
— B/R Football (@brfootball) January 9, 2023
The greatest we will ever see ❤
Diolch yn fawr Gareth Bale 👑
You made dreams become reality 🏴 pic.twitter.com/vRNTMW0jn7
— TheWelshDragon 🏴🐉 (@TheWelshDragon9) January 9, 2023
ഫുട്ബോളിൽ മിന്നും പ്രകടനം കാഴ്ചവെച്ച് ആരാധകരെ ത്രസിപ്പിച്ച ബെയ്ൽ അവസാനമായി ഖത്തറിൽ ദേശീയ ടീമിനൊപ്പം കളിച്ചപ്പോഴും പതിവ് തെറ്റിച്ചില്ല. ഖത്തർ ലോകകപ്പിൽ വെയ്ൽസിന്റെ അരങ്ങേറ്റ മത്സരത്തിൽ നിർണായക നിമിഷത്തിൽ ടീമിനായി പെനാൽട്ടി ഗോളാക്കി ടീമിനെ രക്ഷിച്ച് താരം കയ്യടി നേടുകയായിരുന്നു.
യു.എസിനെതിരായ മത്സരത്തിൽ 85-ാം മിനിറ്റിൽ ബെയ്ൽ ലക്ഷ്യത്തിലെത്തിച്ച പെനാൽട്ടിയാണ് വെയ്ൽസിനെ തോൽവിയിൽ നിന്നു രക്ഷിച്ചത്. ഇതിന് മുമ്പും ഒട്ടേറെത്തവണ അവസാന നിമിഷങ്ങളിൽ വെയ്ൽസിന്റെ രക്ഷകനായി ബെയ്ൽ അവതരിച്ചിട്ടുണ്ട്.
Thanks for the memories, @GarethBale11 🫶 pic.twitter.com/ww9OWEPYV6
— Premier League (@premierleague) January 9, 2023
Is Gareth Bale the United Kingdom’s greatest ever football player? 🇬🇧 pic.twitter.com/4oHqAGCGWx
— SPORTbible (@sportbible) January 9, 2023
വെയ്ൽസിന് മാത്രമല്ല ഈ അനുഭവം. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ്, മേജർ ലീഗ് സോക്കർ ക്ലബ് ലോസ് ഏഞ്ചലസ് ഗ്യാലക്‌സി എന്നീ ടീമുകളും ഇത്തരത്തിൽ ബെയ്ലിന്റെ ‘മന്ത്രികത’ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.
2014, 2018 ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ സ്‌കോർ ചെയ്‌ത ഗാരെത് ബെയ്ൽ, ടീമിൻറെ അഞ്ച് യൂറോപ്യൻ കിരീട നേട്ടത്തിൽ നിർണാക പങ്കുവഹിച്ചിട്ടുണ്ട്. റയലിനൊപ്പം നാല് ക്ലബ് ലോകകപ്പ് ട്രോഫികളും, മൂന്ന് സ്പാനിഷ് ലീഗ് കിരീടങ്ങൾ താരം സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: Gareth Bale has retired from football