മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററിൽ തകർത്തോടുകയാണ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്.
മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററിൽ തകർത്തോടുകയാണ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
ഫെബ്രുവരിയില്‍ സിനിമാപ്രേമികള്‍ കാത്തിരുന്ന സിനിമകളിലൊന്നുകൂടിയാണിത്. ചിത്രത്തിൽ ഗണപതിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ കാസ്റ്റിങ്ങ് ഡയറക്ടർ കൂടെയാണ് ഗണപതി.
മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരം ഗണപതിയുടെ സഹോദരനാണ്. ജാൻ ഏ മനില്ലും ഇരുവരും ഒന്നിച്ചിരുന്നു. ചെറുപ്പം മുതൽ തങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യുന്നുണ്ട് എന്നാണ് ഗണപതി പറയുന്നത്. ചെറുപ്പത്തിൽ തങ്ങൾ ഇരുവരും ഡബ്ബിങ് ആർട്ടിസ്റ്റുകൾ ആയിരുന്നുവെന്നും പിന്നീട് തനിക്ക് മുമ്പേ ചിദംബരം അഭിനയിക്കാൻ തുടങ്ങിയെന്നും ഗണപതി പറഞ്ഞു.
അന്ന് ചിദംബരം സെറ്റിൽ നിന്ന് കൊണ്ടുവരുന്ന ടിഫിൻ ബോക്സും ചിദംഭരത്തെ കൂട്ടികൊണ്ടുപോകാൻ വരുന്ന കാറുമാണ് ഒരു നടനാവാൻ തനിക്ക് ഇൻസ്പിറേഷൻ നൽകിയതെന്നും താരം കൂട്ടിച്ചേർത്തു. മീഡിയ വണിനോട് സംസാരിക്കുകയായിരുന്നു ഗണപതി.
‘ഞാനും ചിദംബരവും ചെറുപ്പം മുതൽ ഒരുമിച്ച് വർക്ക് ചെയ്യുന്നവരാണ്. ചെറുപ്പത്തിൽ ഞങ്ങൾ രണ്ടുപേരും ഡബ്ബിങ് ആർട്ടിസ്റ്റുകൾ ആയിരുന്നു. പണ്ട് കുറേ മെഗാ സീരിയലുകളിൽ ഞങ്ങൾ ഡബ്ബ് ചെയ്തിരുന്നു. അങ്ങനെയാണ് ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്യാൻ തുടങ്ങിയത്.
ഒരു മാസം കഴിഞ്ഞ് ചിദുവിന് മനസിലായി അത് തനിക്ക് പറ്റിയ പണിയല്ലെന്ന്. അവൻ അത് വിട്ടു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ഞാനും അത് വിട്ടു. ചിദു കാരമാണ് സത്യത്തിൽ ഞാൻ നടനാവുന്നത്. ചിദു എന്നേക്കാൾ മുമ്പേ നടനാണ്.
ആലിപ്പഴം എന്നൊരു സീരിയലിൽ ചിദു മുഴുനീള വേഷത്തിൽ അഭിനയിക്കുമായിരുന്നു. ചിദു ആ സമയത്ത് സെറ്റിൽ നിന്നുള്ള ഡിന്നർ വീട്ടിലേക്ക് കൊണ്ടുവരും. ഇടയ്‌ക്ക് എനിക്ക് തരും ചിലപ്പോൾ തരില്ല. അത് എനിക്ക് വലിയ പ്രശ്നമായിരുന്നു.
ആ ചപ്പാത്തിയും ചിക്കൻ കറിയും എനിക്ക് കിട്ടണം എന്നുള്ളത് കൊണ്ടും എന്നെ പിക്ക് ചെയ്യാൻ ഒരു കാറും വരണം എന്നുള്ളതും കൊണ്ടാണ് എനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന ഇൻസ്പിറേഷൻ ഉണ്ടാവുന്നത്,’ഗണപതി പറയുന്നു.
Content Highlight: Ganapathi Talk About His Brother Chidhambaram