Advertisement
Film News
ടൈഗര്‍ ഷ്രോഫ് കൃതി സനോണും ഒന്നിക്കുന്ന ഗണപത് ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 10, 05:59 am
Tuesday, 10th October 2023, 11:29 am

ടൈഗര്‍ ഷ്രോഫ്, കൃതി സനോണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ഗണപതിന്റെ ട്രയ്‌ലര്‍ പ്രേക്ഷകരിലേക്കെത്തി. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഒക്ടോബര്‍ 20-ന് ആഗോളതലത്തില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തും. ഭാവി ലോകത്തെയാണ് ഗണപത് ട്രെയ്‌ലറില്‍ കാണിക്കുന്നത്.

‘ഗണപത്’ ടീസറിനും ഹം ആയേ ഹേ ഗാനത്തിനും ലഭിച്ച അവിശ്വസനീയമായ പോസിറ്റീവ് പ്രതികരണത്തില്‍ രോമാഞ്ചം ഉണ്ടാക്കുന്നു എന്നാണ് നിര്‍മാതാവ് ജാക്കി ഭഗ്നാനി പറഞ്ഞത്.

വികാസ് ബാല്‍ സംവിധാനം ചെയ്ത ഗുഡ് കോയുമായി സഹകരിച്ച് പൂജ എന്റര്‍ടെയ്ന്‍മെന്റ് അവതരിപ്പിക്കുന്ന ‘ഗണപത്: എ ഹീറോ ഈസ് ബോണ്‍’. വാഷു ഭഗ്‌നാനി, ജാക്കി ഭഗ്‌നാനി, ദീപ്ശിഖ ദേശ്മുഖ്, വികാസ് ബഹല്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 2023 ഒക്ടോബര്‍ 20 ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. പി.ആര്‍.ഒ. പ്രതീഷ് ശേഖര്‍.

Content Highlight: Ganapath movie trailer