കോഴിക്കോട്: ഹാദിയ സേലത്തുനിന്നും കേരളത്തിലേക്ക് വരുന്നു. ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമൊത്ത് ഹാദിയ മലപ്പുറത്തേക്ക് തിരിച്ചു. ഹാദിയ പഠിക്കുന്ന കോളജിലെത്തിയ ശേഷം ഷെഫിന്‍ പ്രിന്‍സിപ്പളിനെ കണ്ട് അനുമതി വാങ്ങിയ ശേഷം ഹോസ്റ്റലിലെത്തി ഹാദിയയെയും കൂട്ടി കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. നാളെ ഇരുവരും മാധ്യമങ്ങളെ കാണും.
ഷഫീന്‍ ജഹാനുമായുള്ള വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഹാദിയ നേരത്തെ പറഞ്ഞിരുന്നു. നാട്ടിലെത്തിയ ശേഷം കൂടുതല്‍ പ്രതികരിക്കും. ഉടന്‍ നാട്ടിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നും ഷെഫിന്‍ ജഹാനെ കാണാന്‍ ശ്രമിക്കുമെന്നും പിന്തുണച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നതായും ഹാദിയ പറഞ്ഞു.
ഷെഫീന്‍ ജഹാനും ഹാദിയയും തമ്മിലുള്ള വിവാഹം നിയമസാധുതയുള്ളതാണെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. നിയമപരമായി ഹാദിയയ്ക്ക് പഠനവുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു.
ഭര്‍ത്താവ് ഷെഫീന്‍ ജഹാന്റെ ഹര്‍ജിയിലായിരുന്നു കോടതി വിധി. അതേസമയം എന്‍.ഐ.എ അന്വേഷണത്തിലോ കേസിലോ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.
ഷെഫീന്‍ ജഹാനെതിരെയുള്ള അന്വേഷണവുമായി എന്‍.ഐ.എയ്ക്ക് മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.
ഹേബിയസ് കോര്‍പ്പസ് പരിഗണിച്ച് വിവാഹം റദ്ദാക്കിയ നടപടി തെറ്റാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിവാഹം റദ്ദാക്കിയ സാഹചര്യം നിലനില്‍ക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.