Kerala News
പന്തളം രാജകുടുംബാംഗമെന്ന പേരില്‍ കോടികളുടെ തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 17, 11:27 am
Saturday, 17th April 2021, 4:57 pm

കൊച്ചി: പന്തളം രാജകുടുംബാംഗമെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. സംഭവത്തില്‍ രണ്ട് പേരെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം പിടികൂടി.

പന്തളം സ്വദേശി സന്തോഷ് കരുണാകരന്‍, ഏലൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.

പന്തളം രാജകുംടുംബാംഗമാണെന്ന പേരില്‍ 26 കോടി രൂപ വിലവരുന്ന സോഫ്റ്റവെയര്‍ സോഴ്‌സ് കോഡ് തട്ടിയെടുത്തുവെന്നാണ് പരാതി.

15000 രൂപ മാത്രം അഡ്വാന്‍സ് നല്‍കിയായിരുന്നു തട്ടിപ്പ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Fraud of crores in the name of Pandalam royal family; Two arrested