ന്യൂദല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പൊലീസ് തിരയുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചണ്ഡീഗഢിലേക്ക് കടന്നതായി സൂചന. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യാന്‍ കേരള പൊലീസ് കാത്തിരുന്നെങ്കിലും ചോദ്യം ചെയ്യാന്‍ സാധിച്ചില്ല.
ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷിച്ചപ്പോള്‍ അദ്ദേഹം ബിഷപ്പ് ഹൗസിലില്ലെന്ന വിവരമാണ് ലഭിച്ചത്. ആവശ്യമെങ്കില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് ഹൈക്കോടതിയില്‍ ഇന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹം ബിഷപ്പ് ഹൗസില്‍ നിന്ന് കടന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.
ALSO READ: ജലനിരപ്പ് കുറയുന്നു; ചെറുതോണി അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ അടച്ചു
നേരത്തെ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ബിഷപ്പ് ഹൗസിനു മുന്നില്‍ പഞ്ചാബ് പൊലീസ് സായുധസേനയെ വിന്യസിച്ചിരുന്നു.
ജലന്ധറിലെ ബിഷപ്പ് ഹൗസിലെത്തിയ അന്വേഷണ സംഘം ആദ്യം ബിഷപ്പിന്റെ ഒപ്പമുള്ള രണ്ട് വൈദികരുടെ മൊഴിയെടുത്തു. കന്യാസ്ത്രീയുടെ ബന്ധുവായ വൈദികന്റെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
WATCH THIS VIDEO: