മുംബൈ: മുന്‍ കേന്ദ്രമന്ത്രി മുരളി ദേവ്റ (77) അന്തരിച്ചു. മുംബൈയില്‍ ഇന്നു പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം തിങ്കളാഴ്ച്ച വൈകുന്നേരം നടക്കും.
മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് കൗണ്‍സിലറായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം അര നൂറ്റാണ്ടോളം സജീവ തന്റെ രാഷ്ട്രീയ ജീവിതം തുടര്‍ന്നു. 1977 ല്‍ മുംബൈ മേയറായിരുന്നു. രണ്ടുതവണ മുംബൈ സൗത്തില്‍ നിന്നും നാലുതവണ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ രാജ്യസഭാംഗമായ ഇദ്ദേഹം ഒന്നാം യു.പി.എ സര്‍ക്കാരില്‍ പെട്രോളിയം മന്ത്രിയും 2011ല്‍ വാര്‍ത്താവിനിമയ മന്ത്രിയുമായി സേവനമനുഷ്ഠിച്ചു.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മഹാരാഷ്ട്ര കോണ്‍ഗ്രസ് ആസ്ഥാനത്തെ പൊതുദര്‍ശനത്തിനു ശേഷം മൂന്നുമണിക്ക് മൃതദേഹം മുബൈയിലെ ചന്ദനവാടിയില് സംസ്കരിക്കും. മുന്‍ കേന്ദ്രമന്ത്രിയായ മിലിന്ദ് ദേവ്റയടക്കം രണ്ട് പുത്രന്മാരാണ് ഇദ്ദേഹത്തിനുള്ളത്.