കൊളംബൊ: 1996 ലോകകപ്പില്‍ ശ്രീലങ്കയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയ്ക്കും വൈസ് ക്യാപ്റ്റന്‍ അരവിന്ദ ഡിസില്‍വയ്ക്കുമെതിരെ ഒത്തുകളി ആരോപണം ഉയര്‍ന്നിരുന്നുവെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ തിലങ്ക സുമതിപാല.
രണതുംഗെയും അരവിന്ദ് ഡിസില്‍വയും ഒരു ഗുപ്ത എന്നയാളില്‍ നിന്ന് 15,000 യു.എസ് ഡോളര്‍ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആദ്യമായി ഒത്തുകളി ആരോപണം ഉയര്‍ന്നത് ഇവര്‍ക്കെതിരെയാണ്. ഇരുവര്‍ക്കുമെതിരായ ഒത്തുകളി ആരോപണം അന്വേഷിക്കാത്തതിന്റെ പേരില്‍ ക്രിക്കറ്റ് ബോര്‍ഡിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നെന്നും സുമതിപാല പറഞ്ഞു.
സുമതിപാലയുടെ കുടുംബത്തിന് ഒത്തു കളിക്കാരുമായി ബന്ധമുണ്ടെന്ന് രണതുംഗെ ആരോപണം ഉന്നയിച്ചിരുന്നു. സുമതിപാലയുടെ നേതൃത്വത്തിലുള്ള അഴിമതി നിറഞ്ഞ മാനേജ്‌മെന്റാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നും രണതുംഗെ ആരോപിച്ചിരുന്നു.
നിലവില്‍ ശ്രീലങ്കന്‍ സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയാണ് രണതുംഗെ