Kerala News
കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിടുമെന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 12, 03:43 pm
Friday, 12th March 2021, 9:13 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നിന്ന് കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ട് പുറത്തുവരുമെന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ്.

കോണ്‍ഗ്രസിന് ആശയക്കുഴപ്പമാണെന്നും പ്രാദേശിക പാര്‍ട്ടിയുടെ സാന്നിധ്യം പോലുമില്ലെന്നും കേരളത്തിലും കൂടുതല്‍ നേതാക്കള്‍ മറ്റു പാര്‍ട്ടികളില്‍ ചേരുമെന്നും വിജയന്‍ തോമസ് അവകാശപ്പെട്ടു. സീറ്റിന്റെ പേരില്‍ അല്ല പാര്‍ട്ടി വിടുന്നതെന്നും വിജയന്‍ തോമസ് പറഞ്ഞു.

‘സംസ്ഥാനങ്ങളില്‍ ആരാണ് കാര്യങ്ങള്‍ നോക്കി നടത്താനുള്ളത്. ആകെ കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് നിലവില്‍ പ്രതീക്ഷയുള്ളത്. കോണ്‍ഗ്രസില്‍ നിന്നുള്ള എന്റെ വിട്ടുപോരല്‍ തുടക്കം മാത്രമാണ്. ഇനിയും ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് കടന്നു ബി.ജെ.പിയില്‍ ചേരും. അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. മുതിര്‍ന്ന നേതാവ് പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടു. അദ്ദേഹം താമസിയാതെ ഇടതില്‍ ചേരും’ വിജയന്‍ തോമസ് പറഞ്ഞു.

പി.സി ചാക്കോ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് വിട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Former Kerala Congress leader Vijayan Thomas joins BJP