national news
പീഡനക്കേസില്‍ മുന്‍ ബി.ജെ.പി നേതാവ് ചിന്മയാനന്ദിനെ കോടതി വെറുതെ വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 27, 05:40 am
Saturday, 27th March 2021, 11:10 am

ലഖനൗ: പീഡനക്കേസില്‍ മുന്‍ ബി.ജെ.പി നേതാവ് ചിന്മയാനന്ദിനെ കോടതി വെറുതെ വിട്ടു. ലഖ്‌നൗ പ്രത്യേക കോടതിയുടേതാണ് വിധി. ഇരമൊഴിമാറ്റിയതോടെ തെളിവുകളുടെ അഭാവത്തിലാണ് കോടതി നടപടി. അഭിഭാഷക വിദ്യാര്‍ത്ഥിയാണ് പീഡനക്കേസ് നല്‍കിയത്. പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പെണ്‍കുട്ടിയേയും വെറുതെ വിട്ടു.

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ചിന്മയാനന്ദ് ഡയറക്‌റായ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി.

ചിന്മയാനന്ദ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ഒരു വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ ചിന്മയാനന്ദിന് പിന്നീട് അലഹാബാദ് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പെണ്‍കുട്ടിയും സുഹൃത്തും അറസ്റ്റിലായിരുന്നു. പിന്നീട് ഇവരും ജാമ്യത്തിലിറങ്ങുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights:Former BJP Leader Swami Chinmayanand Acquitted In Rape Case