നാഗാലാന്റിനെ ഇന്ത്യക്ക് 'പുറത്താക്കിയ' സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഫ്‌ളിപ്കാര്‍ട്ട്
national news
നാഗാലാന്റിനെ ഇന്ത്യക്ക് 'പുറത്താക്കിയ' സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഫ്‌ളിപ്കാര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th October 2020, 7:49 pm

കൊഹിമ: നാഗാലാന്റ് ഇന്ത്യയ്ക്ക് പുറത്താണെന്ന വിവാദ പ്രസ്താവനയില്‍ ക്ഷമ ചോദിച്ച് ഫ്‌ളിപ്കാര്‍ട്ട്.

തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പിശകില്‍ ഖേദിക്കുന്നുവെന്നാണ് സംഭവത്തില്‍ ഫ്‌ളിപ്കാര്‍ട്ട് പ്രതികരിച്ചത്.

” നാഗാലാന്റിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം സേവനക്ഷമത ഉറപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. നിങ്ങളുമായി കണക്റ്റുചെയ്യുന്നതിനും നിലവില്‍ ലഭ്യമായ ഓപ്ഷനുകള്‍ നല്‍കുന്നതിനും ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,” ഫ്‌ളിപ്കാര്‍ട്ട് സംഭവത്തില്‍ മാപ്പ് പറഞ്ഞുകൊണ്ട് പോസ്റ്റ് ചെയ്തു.

ഫ്‌ളിപ്കാര്‍ട്ട് എന്തുകൊണ്ടാണ് ഉല്‍പ്പന്നങ്ങള്‍ നാഗാലാന്റില്‍ ഡെലിവര്‍ ചെയ്യാത്തത് എന്ന ഉപഭോക്താവിന്റെ ചോദ്യത്തിന് ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെ ഫ്‌ളിപ്ക്കാര്‍ട്ട് നല്‍കിയ മറുപടിയാണ് വിവാദത്തിന് വഴിവെച്ചത്.

ഉല്പന്നങ്ങള്‍ എത്തിക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും ഇന്ത്യയ്ക്ക് പുറത്ത് സെല്ലര്‍ ഉല്പന്നങ്ങള്‍ ഡെലിവര്‍ ചെയ്യുന്നില്ലെന്നുമാണ് ഫ്‌ളിപ്കാര്‍ട്ട് പ്രതികരിച്ചത്.

ഇതിന് പിന്നാലെ ഫ്‌ളിപ്കാര്‍ട്ടിനെതിരെ നാഗാലാന്റില്‍ നിന്ന് വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സ്വാതന്ത്ര്യം കിട്ടിയിട്ടും എന്തുകൊണ്ടാണ് നാഗലാന്റിനോട് ഈ അവഗണനയെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളേയും ഒരുപോലെ കാണാന്‍ ഇനിയെങ്കിലും പഠിക്കണമെന്നും ഉപഭോക്താക്കള്‍ പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Flipkart apologises after its official handle tells customer Nagaland is outside India