ബില്‍ബോര്‍ഡ് ഗ്ലോബല്‍ 200; ആദ്യ പത്തില്‍ ഇവര്‍
ബില്‍ബോര്‍ഡ് ഗ്ലോബല്‍ 200ന്റെ ആദ്യ പത്ത് പേരില്‍ ഇടം നേടി ടെയ്‌ലര്‍ സ്വിഫ്റ്റും ടേറ്റ് മക്‌റേയും (Tate McRae) ഡോജാ ക്യാറ്റും ബി.ടി.എസിലെ ജങ്കൂക്കും. ബില്‍ബോര്‍ഡ് തങ്ങളുടെ ചാര്‍ട്ടിന്റെ ഒഫീഷ്യല്‍ എക്‌സ് അക്കൗണ്ടിലൂടെയാണ് ഈകാര്യം പുറത്തുവിട്ടത്.
ബില്‍ബോര്‍ഡ് ഗ്ലോബല്‍ 200ല്‍, ലോകമെമ്പാടുമുള്ള ഇരുന്നൂറിലധികം പ്രദേശങ്ങളില്‍ നിന്നുള്ള സ്ട്രീമിങ്ങും വില്‍പ്പനയും അടിസ്ഥാനമാക്കിയാണ് സോങ്ങുകള്‍ ലിസ്റ്റ് ചെയ്യപ്പെടുന്നത്.
ആദ്യ പത്ത് പേരില്‍ ഏറ്റവും കൂടുതല്‍ തവണ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് ടെയ്‌ലര്‍ സ്വിഫ്റ്റാണ്. ആദ്യ ആറ് സ്ഥാനങ്ങളിലും ടെയ്‌ലര്‍ തന്നെയാണ് വന്നിരിക്കുന്നത് എന്നതാണ് ഇതിലെ പ്രത്യേകത. അതിന് പുറമെ ഒമ്പതാം സ്ഥാനത്തും ലിസ്റ്റ് ചെയ്യപ്പെട്ടത് ടെയ്‌ലര്‍ തന്നെയാണ്.
തുടര്‍ച്ചയായ ആഴ്ചകളില്‍ ഗ്ലോബല്‍ 200ന്റെ ഒന്നാം സ്ഥാനത്ത് ഏറ്റവും കൂടുതല്‍ സമയം തുടരുന്ന ആദ്യത്തെ പോപ്പ് ആര്‍ട്ടിസ്റ്റാണ് ടെയ്‌ലര്‍. ഇത്ര വലിയ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഫീമെയില്‍ പോപ്പ് ആര്‍ട്ടിസ്റ്റ് കൂടെയാണ് ടെയ്‌ലര്‍ സ്വിഫ്റ്റ്.
‘ഈസ് ഇറ്റ് ഓവര്‍ നൗ? (Is It Over Now?)’, ‘നൗ ദാറ്റ് വി ഡോണ്ട് ടോക്ക് (Now That We Don’t Talk)’, ‘സ്ലട്ട്! (Slut!)’, ‘സേ ഡോണ്ട് ഗോ (Say Don’t Go)’, ‘സ്‌റ്റൈല്‍ (style)’, ‘ബാഡ് ബ്ലഡ് (Bad Blood)’, ‘ബ്ലാങ്ക് സ്‌പേസ് (Blank Space)’ എന്നിവയാണ് ആദ്യ പത്തില്‍ ടെയ്‌ലറിനെയെത്തിച്ച സോങ്ങുകള്‍. ഇതില്‍ ബ്ലാങ്ക് സ്‌പേസ് ഒഴികെ ബാക്കിയുള്ള സോങ്ങുകളാണ് ആദ്യ ആറെണ്ണത്തില്‍ എത്തിയിരിക്കുന്നത്.
കനേഡിയന്‍ സിങ്ങറായ ടേറ്റ് മക്‌റേയാണ് ആദ്യ പത്തില്‍ ഏഴാമതെത്തിയത്. ടേറ്റിന്റെ ‘ഗ്രീഡി (Greedy)’ യാണ് ബില്‍ബോര്‍ഡ് ഗ്ലോബല്‍ 200ല്‍ ആദ്യ ഏഴിലെത്തിയ സോങ്ങ്. ‘പെയിന്റ് ദ ടൗണ്‍ റെഡ് (Paint The Town Red)’ എന്ന സോങ്ങിലൂടെയാണ് ഡോജാ ക്യാറ്റ് എട്ടാമതെത്തിയത്.
ബില്‍ബോര്‍ഡ് ഗ്ലോബല്‍ 200ല്‍ ആദ്യ പത്ത് പേരില്‍ പത്താമത് ഇടം നേടിയിരിക്കുന്നത് ബി.ടി.എസിലെ ജങ്കൂക്കാണ്. ജങ്കൂക്കിന്റെ ‘സെവന്‍ (seven) എന്ന സോങ്ങാണ് പത്താമത് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
ജങ്കൂക്ക് തുടര്‍ച്ചയായി കഴിഞ്ഞ എല്ലാ ആഴ്ച്ചകളിലും ബില്‍ബോര്‍ഡില്‍ ഇത്തരം സമാനമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. ബി.ടി.എസിലെ മറ്റ് അംഗങ്ങളും ഇത്തരത്തില്‍ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജങ്കൂക്കിന്റെ ഈ നേട്ടം ബി.ടി.എസ് ആര്‍മിക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.
Content Highlight: First Ten Artists In Billboard Two Hundred List