'നൊമ്പരങ്ങള്‍ വെമ്പലുകള്‍'; ജോജു ജോര്‍ജിന്റെ 'പുലിമടയുടെ' ആദ്യ ഗാനം
Movie Day
'നൊമ്പരങ്ങള്‍ വെമ്പലുകള്‍'; ജോജു ജോര്‍ജിന്റെ 'പുലിമടയുടെ' ആദ്യ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd August 2023, 12:36 pm

എ.കെ. സാജന്‍- ജോജു ജോര്‍ജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുലിമടയുടെ ആദ്യ വീഡിയോ സോങ് പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഇഷാന്‍ ദേവ് ഈണം പകര്‍ന്നു. പ്രദീപ് കുമാര്‍ ആലപിച്ച ‘അരികിലൊന്നു വന്നാല്‍’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

തിയേറ്ററിലെത്തു മുമ്പ് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ഈ ചിത്രം ചര്‍ച്ചയായ കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഒക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഒരു പക്ഷെ ജോജുവിന്റെ അഭിനയ മികവ് ഒരിക്കല്‍ക്കൂടി തെളിയുന്ന ചിത്രം ആയിരികും പുലിമട എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

പെണ്ണിന്റെ സുഗന്ധം(സെന്റ് ഓഫ് എ വുമണ്‍) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യരാജേഷും ലിജോമോളുമാണ്.

മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച എഴുത്തുകാരനും സംവിധായകനുമായ എ.കെ. സാജന്‍ കഥ, തിരക്കഥ എഡിറ്റിങ്ങ് ചെയ്ത ചിത്രം കൂടിയാണ് പുലിമട.

ഐന്‍സ്റ്റീന്‍ മീഡിയ, ലാന്‍ഡ് സിനിമാസ് എന്നീ ബാനറുകളില്‍ ഐന്‍സ്റ്റീന്‍ സാക് പോള്‍, രാജേഷ് ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. ഡയറക്ടര്‍ ജോഷി, ജോജു സിനിമയായ ആന്റണി പ്രൊഡ്യൂസ് ചെയ്യുന്നതും ഐന്‍സ്റ്റീന്‍ മീഡിയ തന്നെയാണ്.

പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ‘ഇരട്ട’ എന്ന ചിത്രത്തിനുശേഷം ജോജു ജോര്‍ജിന്റെ അടുത്ത റിലീസ് ചിത്രമാണ് ‘പുലിമട’. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തില്‍ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒരു ഷെഡ്യൂളില്‍ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമടയില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.

ബാലചന്ദ്രമേനോന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വിത്സന്‍, ഷിബില തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പൊലീസ് കോണ്‍സ്റ്റബിളായ വിന്‍സന്റ് സ്‌കറിയുടെ(ജോജു ജോര്‍ജ് ) കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്. ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ തന്നെ ശരിക്കും ഒരു പുലിമടയിലൂടെ തന്നെയാവും പ്രേക്ഷകരെ സംവിധായകന്‍ കൊണ്ടുപോവുക.

മ്യൂസിക്-ഇഷാന്‍ ദേവ്, പശ്ചാത്തല സംഗീതം-അനില്‍ ജോണ്‍സന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-വിനീഷ് ബംഗ്ലാന്‍, എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഷിജോ ജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രളര്‍-രാജീവ് പെരുമ്പാവൂര്‍, ആര്‍ട്ട് ഡയറക്ടര്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് ഷാജി-പുല്‍പ്പള്ളി, ഷമീര്‍ ശ്യാം, കൊസ്റ്റ്യും-സുനില്‍ റഹ്‌മാന്‍, സ്റ്റെഫി സേവ്യര്‍, സൗണ്ട് ഡിസൈനിങ് ആന്‍ഡ് മിക്‌സിങ്-സിനോയ് ജോസഫ്, ഗാനരചന-റഫീക്ക് അഹമ്മദ്, ഡോക്ടര്‍ താര ജയശങ്കര്‍, ഫാദര്‍ മൈക്കിള്‍ പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഹരീഷ് തെക്കേപ്പാട്ട്, ഡി. ഐ-ലിജു പ്രഭാകര്‍, വി.എഫ്.എക്‌സ് പ്രോമിസ്, മാര്‍ക്കറ്റിങ്-ഒബ്‌സ്‌ക്യുറ,സ്റ്റില്‍-അനൂപ് ചാക്കോ റിന്‍സന്‍ എം ബി,പി.ആര്‍. ഓ-മഞ്ജു ഗോപിനാഥ്, ഡിസൈന്‍-ഓള്‍ഡ്‌മോങ്ക്‌സ് വിതരണം- ആന്‍ മെഗാ മീഡിയ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Content Highlight: First song released from Joju George’s Pulimada movie