സ്ത്രീകളെ അപമാനിച്ചിട്ടില്ല; ഒരു സ്ത്രീ ഒരു പരാമര്‍ശം നടത്തി, പരാമര്‍ശത്തിന് അവര് എങ്ങിനെയായിരുന്നോ അതിന് മറുപടി കൊടുത്തു; വിശദീകരണവുമായി ഫിറോസ് കുന്നംപറമ്പില്‍
കൊച്ചി: താന്‍ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഫിറോസിന്റെ മറുപടി.
കൊച്ചിയില്‍ അസുഖം ബാധിച്ച 10 രോഗികള്‍ക്ക് സഹായം കൊടുക്കുകയായിരുന്നു ഫിറോസ്.
സമൂഹത്തില്‍ നന്മ ചെയ്യുന്ന് ആളുകളെ മോശക്കാരാക്കുക എന്ന ചിന്തയുണ്ട്. കുറ്റവും കുറവുകളും കണ്ടെത്തുക. അത് അല്ലെങ്കില്‍ തന്റെതായി എന്തെങ്കിലും കുറ്റം കണ്ടെത്തുക എന്നതാണ് നടക്കുന്നതെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.
പിണറായി വിജയന്‍ പറഞ്ഞപോലെ നന്മ ചെയ്യുന്നവര്‍ കാര്‍ന്ന് തിന്നാന്‍ നിക്കുന്നവര്‍ക്ക് ഉള്ളിലൂടെ വേണം പോകാന്‍ എന്നും ഫിറോസ് പറഞ്ഞു.
ഫിറോസ് സ്ത്രീയെ അപമാനിച്ചു, ജയില്‍ പോകുമോ എന്നൊക്കെ ചോദിച്ച് കൊണ്ട് വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതേപോലെ കേസുകള്‍ ഉണ്ടാക്കാനും അഴിക്കുള്ളിലാക്കാനും ആളുകള്‍ നോക്കുന്നുണ്ട്. ഇന്നലെ ഒരു ലൈവിലൂടെ ഒരു കാര്യം പറഞ്ഞു. ഇതിനിടെ എന്നെ കുറിച്ച് ഒരു സ്ത്രീ ഒരു പരാമര്‍ശം നടത്തി. ആ പരാമര്‍ശത്തിന് അവര് എങ്ങിനെയായിരുന്നോ അതിന് മറുപടി കൊടുത്തു. ഉടനെ അവര്‍ ആത് ഡിലീറ്റ് ചെയ്ത് പോയി. ഉടനെ അത് എന്നെയാണ് പറഞ്ഞത് എന്ന് പറഞ്ഞു കൊണ്ട് വേറെ ഒരു സ്ത്രി വരികയായിരുന്നു.
താന്‍ സ്ത്രീകളെ അപമാനിച്ചിട്ടില്ല. എന്റെ മുന്നിലിരിക്കുന്നവരും സ്ത്രീകളാണ് ഒരു സ്ത്രീയെ അപമാനിച്ചു എന്ന് വേണമെങ്കില്‍ പറഞ്ഞോട്ടെ അത് ഏത് സ്ത്രീയാണെന്ന് പറയട്ടെയെന്നും ഫിറോസ് പറഞ്ഞു.
അതേസമയം ഫിറോസ് കുന്നംപറമ്പിലിനെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.ഫിറോസ് കുന്നമ്പറമ്പിലിനെതിരെ എത്രയും വേഗം പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫെയ്ന്‍ ആവശ്യപ്പെട്ടു.
ഒരു പെണ്‍കുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
ഒരു പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ ‘സ്ത്രീ’ എന്ന വാക്ക് ഈ വിധം ഉപയോഗിച്ചതിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും ഫിറോസ് അപമാനിച്ചിരിക്കുകയാണ്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.
ഫിറോസ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളാണെന്ന് പറയുന്നു. പക്ഷേ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരാള്‍ ഇത്രയും വൃത്തികെട്ട രീതിയില്‍ സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ പാടില്ല. ഇങ്ങനെയുളളവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ജോസഫെയ്ന്‍ പറഞ്ഞു.
നേരത്തെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപം നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ നകെ.എസ്.യു മലപ്പുറം ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരി നിയമ നടപടിക്കൊരുങ്ങിയിരുന്നു.
വേശ്യയെന്നും ശരീരം വില്‍ക്കുന്നവളെന്നും വിളിച്ചുള്ള ഫിറോസിന്റെ അധിക്ഷേപത്തിനെതിരെയാണ് ജസ്ല ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്.
താനുള്‍പ്പെടെയുള്ള സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്ന് വിളിച്ച് അപമാനിച്ചിരിക്കുന്നതെന്നും സ്വയം പ്രഖ്യാപിത നന്മമരത്തിന് യോജിച്ച വാക്കുകളല്ല വീഡിയോയില്‍ ഉള്ളതെന്നും ജസ്ല പറഞ്ഞു.
മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഫിറോസ് പങ്കെടുത്തതിനെ ജസ്ല അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്ക് ലൈവിലാണ് ഫിറോസ് സ്ത്രീകളെ അധിക്ഷേപിക്കുന്ന രിതിയിലുള്ള വാക്കുകള്‍ ഉപയോഗിച്ചത്.
‘കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീ, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നില്‍ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ’, എന്നിങ്ങനെയുള്ള വാക്കുകളായിരുന്നു തനിക്കെതിരെ വിമര്‍ശനം നടത്തിയവര്‍ക്ക് ഫിറോസ് നല്‍കിയ മറുപടി.
മാന്യതയുള്ളവര്‍ വിമര്‍ശിച്ചാല്‍ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നുമായിരുന്നു ഫിറോസ് പറഞ്ഞത്.