റോസ്‌തോവ് ഓണ്‍ ഡോണ്‍: സൗദി അറേബ്യയുടെ താരങ്ങളെയും വഹിച്ചുകൊണ്ടുപോയ വിമാനത്തില്‍ തീപിടിത്തം. ഫിഫ ലോകകപ്പില്‍ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മല്‍സരത്തിനായി താരങ്ങളെയും വഹിച്ചുകൊണ്ടുപോയ ഔദ്യോഗിക വിമാനത്തിനാണു തീപിടിച്ചത്. തീ പിടിച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി.
https://twitter.com/Nsports24/status/1008787225331556354
വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്. അതേസമയം, തീപിടിത്തമായിരുന്നില്ലെന്നും പക്ഷി വന്നിടിച്ചതുകൊണ്ടുണ്ടായ പിഴവാണെന്നുമാണ് വിമാനക്കമ്പനിയുടെ വിശദീകരണം.
? | Press Release
According to the Saudi Arabian Football Federation, all the Saudi national team players have arrived safely in Rostov-on-Don this afternoon to play against Uruguay, and currently are staying in their residence, and that the fire was merely an accident. pic.twitter.com/ai67skC1Kp
— Saudi National Team (@SaudiNT_EN) June 18, 2018
റോസ്സിയ എയര്‍ബസ് എ319 ആണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍നിന്ന് റോസ്‌തോവ് ഓണ്‍ ഡോണിലേക്കു താരങ്ങളെ കൊണ്ടുപോയത്. ബുധനാഴ്ച യുറുഗ്വായ്‌ക്കെതിരെയാണു സൗദിയുടെ രണ്ടാം മല്‍സരം. എന്‍ജിനു തീപിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇവ ആധികാരികമാണോയെന്നു വ്യക്തമായിട്ടില്ല.
No news for an emergency landing? This is the Saudi team plane which they use to travel in Russia for their next match against Uruguay.@flightradar24 pic.twitter.com/qe8uBQmywK
— A. (@AhmedMashaly24) June 18, 2018