Film News
തൊടുപുഴയില്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദനം; ഒരാളുടെ തലക്ക് ഗുരുതര പരിക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 14, 03:21 pm
Monday, 14th October 2024, 8:51 pm

തൊടുപുഴയില്‍ ഷൂട്ടിങ്ങിനെത്തിയ സിനിമ പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദനം. ഇരുപതോളം വരുന്ന ആളുകളുടെ സംഘം, പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ലോഡ്ജ് മുറിക്കുള്ളില്‍ അതിക്രമിച്ച് കടന്ന ശേഷം മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തില്‍ സാരമായി തലക്ക് പരിക്കേറ്റ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാന്‍ ഡ്രൈവറുമായുള്ള വാക്കുതര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തൊടുപുഴയിലും പരിസരത്തുമായി ചിത്രീകരിക്കുന്ന മലയാള സിനിമയില്‍ ആര്‍ട്ട് വര്‍ക്ക് ചെയ്യുന്ന ആറംഗ സംഘത്തിനാണ് മര്‍ദനമേറ്റത്.

Content highlight: Film workers brutally beaten in Thodupuzha