Kerala News
സിനിമ- സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 16, 08:10 am
Tuesday, 16th August 2022, 1:40 pm

പത്തനംതിട്ട: സിനിമ- സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി (85) അന്തരിച്ചു. തിരുവല്ലയിലായിരുന്നു അന്ത്യം. കാളവര്‍ക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡന്‍, തനിയെ, ആനന്ദഭൈരവി, ഉത്സാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

സീരിയല്‍ രംഗത്തും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു. ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’യില്‍ മമ്മൂട്ടിയുടെ അച്ഛനായി ചെയ്ത വേഷം ശ്രദ്ധേമായിരുന്നു.