സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതിന് സഹകരിച്ചാല്‍ നടന്‍ ഫഹദ് ഫാസിലിനെ വിലക്കുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിനിമാ തിയേറ്റര്‍ സംഘടനയായ ഫിയോക്ക്. നടന്‍ ദിലീപിന്റെ നേതൃത്വത്തിലുള്ള സിനിമാ സംഘടനയാണ് ഫിയോക്ക്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് ചിത്രങ്ങള്‍ ഫഹദ് ഫാസിലിന്റേതായി ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇതിന്റെ വിശദീകരണം അറിയുന്നതിനായി ഫഹദിനെ ഫോണില്‍ ബന്ധപ്പെട്ടിരിന്നുവെന്നും രണ്ട് ചിത്രങ്ങളും ലോക്ക്ഡൗണ്‍ സമയത്ത് ഒ.ടി.ടിക്കു വേണ്ടി മാത്രം ഷൂട്ട് ചെയ്തതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി ഫിയോക് അംഗങ്ങള്‍ മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒ.ടി.ടി സിനിമകളുമായി ഉടന്‍ സഹകരിക്കുന്നില്ലെന്ന് ഫഹദ് ഉറപ്പ് നല്‍കിയതായും ഇവര്‍ അറിയിച്ചു.
അഭിനയിക്കുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനോട് സഹകരിച്ചാല്‍ നടന്‍ ഫഹദ് ഫാസിലിനെ വിലക്കുമെന്ന് ഫിയോക്ക്് അറിയിച്ചതായായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.
ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ഫിയോക്ക് സമിതി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതും ഇനി ഒ.ടി.ടി റിലീസ് ചെയ്താല്‍ മാലിക്ക് ഉള്‍പ്പെടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ വിലക്ക് നേരിടേണ്ടി വരുമെന്നും ഫിയോക്ക് പറഞ്ഞന്നെുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഫിയോക്കിന്റെ പുതിയ സിമിതിയുടെ യോഗത്തിന് ശേഷമാണ് തീരുമാനമെന്നും ഈ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.
അടുത്തിടെ ഫഹദിന്റേതായി പുറത്ത് വന്ന സീ യൂ സൂണ്‍, ജോജി, ഇരുള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒ.ടി.ടി യിലായിരുന്നു റിലീസ് ചെയ്തിരുന്നത്. ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിലായിരുന്നു റിലീസ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക