'തഹ്‌ലിയ എന്നെ ക്വോട്ട് ചെയ്ത് പറഞ്ഞത് കളവ്, പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി'
തിരുവനന്തപുരം: ഫാത്തിമ തഹ്‌ലിയയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അഡ്വ. സി. ഷുക്കൂർ. അധികാരസ്ഥാനത്ത് ഏതെങ്കിലും സ്ത്രീയെ മുസ്‌ലിം ലീഗ് ഇരുത്തിയോ എന്നാണ് ഷുക്കൂർ വക്കീലിന് അറിയേണ്ടത് എന്ന എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയയുടെ പോസ്റ്റിനെതിരെയായിരുന്നു ഷുക്കൂർ വക്കീലിന്റെ ഫേസ്ബുക്കിലെ മറുപടി പോസ്റ്റ്.
തഹ്‌ലിയ പോസ്റ്റിൽ ആരോപിക്കുന്നത് പോലെ താൻ എവിടെയാണ് ലീഗിനെ കുറിച്ച് പറഞ്ഞതെന്നും അങ്ങനെ പറഞ്ഞതിന്റെ വീഡിയോ ഉണ്ടോ എന്നും ഷുക്കൂർ വക്കീൽ ചോദിച്ചു. വീഡിയോ അയച്ചുതരാൻ 24 മണിക്കൂർ സമയം തരുമെന്നും അഡ്വ. സി. ഷുക്കൂർ പറഞ്ഞു.
ഒരു വ്യക്തിയെ ഉദ്ധരിച്ച് പറയുമ്പോൾ അഭിഭാഷക എന്ന നിലയിൽ ഫാക്ട് ചെക്ക് ചെയ്യേണ്ട ബാധ്യതയില്ലേ എന്നും ഷുക്കൂർ വക്കീൽ ചോദിച്ചു.
‘നിങ്ങളുടെ ഒട്ടുമിക്ക പോസ്റ്റുകളും പച്ച നുണകളാണെന്ന് പലരും പറയാറുണ്ട്. എന്നാലും ഒരു വ്യക്തിയെ ക്വാട്ട് ചെയ്യുമ്പോൾ ഫാക്റ്റ് ചെക്ക് ചെയ്യുവാനുള്ള ബാധ്യത ഒരു അഭിഭാഷക എന്ന നിലയിൽ നിങ്ങൾക്ക് ഇല്ലേ?
പറഞ്ഞത് നുണയാണെന്ന് ബോധ്യപ്പെട്ടാൽ പോസ്റ്റ് പിൻവലിച്ചു തഹ്‌ലിയ മാപ്പ് പറയണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്കിൽ ഷുക്കൂർ വക്കീൽ പറഞ്ഞു.
ഷുക്കൂർ വക്കീലിന്റെ ഭാര്യയെ എം.ജി സർവകലാശാലയുടെ പ്രൊ-വൈസ് ചാൻസിലറായി അഞ്ച് വർഷം ഇരുത്തിയതും കാസർഗോഡ് ജില്ലയിൽ പബ്ലിക് പ്രോസിക്യൂട്ടറായി ഷുക്കൂർ വക്കീലിനെ നിയമിച്ചതും മുസ്‌ലിം ലീഗാണെന്നും തഹ്‌ലിയ ആരോപിച്ചിരുന്നു.
ലീഗിൽ നിന്ന് കിട്ടാവുന്ന അനുകൂല്യങ്ങളെല്ലാം നേടിയ ശേഷം ഷുക്കൂർ വക്കീൽ പുതിയ മേച്ചിൽപുറങ്ങൾ തേടുകയാണെന്നും തഹ്‌ലിയ വിമർശിച്ചിരുന്നു.
Content Highlight: Fathima Thahliya’s FB post against Adv. Shukkoor; Adv. seek apology