Kerala News
സംവിധായകൻ ഷാഫിയുടെ മൃതദേഹം കലൂർ ജുമാ മസ്ജിദിൽ കബറടക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 26, 09:45 am
Sunday, 26th January 2025, 3:15 pm

കൊച്ചി: മലയാളത്തിന്റെ പ്രിയസംവിധായകൻ ഷാഫിക്ക് വിട. അദ്ദേഹത്തിന്റെ മൃതദേഹം കലൂർ ജുമാ മസ്ജിദിൽ കബറടക്കി. തലച്ചോറിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് ഷാഫിയുടെ ആരോഗ്യനില വഷളാകുകയായിരുന്നു.

ഉദരസംബന്ധ രോഗങ്ങളും ഷാഫിയുടെ ആരോഗ്യനിലയെ കൂടുതല്‍ വഷളാക്കി. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നായിരുന്നു അദ്ദേഹം വിയോഗം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം.

ആരോ​ഗ്യനില വഷളായതിനെത്തുടർന്ന് ഈ മാസം 16 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

2001ല്‍ വണ്‍ മാന്‍ ഷോയാണ് ഷാഫിയുടെ ആദ്യ സിനിമ. കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.

 

Content Highlight: Farewell to Shafi; Director Shafi’s body was buried at Kalur Juma Masjid