ഇംഗ്ലണ്ട്-ജര്‍മനി നേഷന്‍സ് ലീഗ് മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. ഗോള്‍ മഴ പെയ്ത മത്സരത്തില്‍ ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടി.
മത്സരം സമനിലയിലായതോട് കൂടി വിജയമില്ലാത്ത ആറാം മത്സരമാണ് ഇംഗ്ലണ്ടിന്റേത്. ലൂക് ഷായും മേസണ്‍ മൗണ്ടും ഹാരി കെയ്‌നുമാണ് ത്രീ ലയണ്‍സിനായി ഗോള്‍ നേടിയത്. നിക്ക് പോപിന്റെ ഒരു മണ്ടത്തരമാണ് ഇംഗ്ലണ്ടിനെ മത്സരം വിജയിക്കുന്നതില്‍ നിന്നും തടഞ്ഞത്. നേഷന്‍സ് ലീഗിലെ ആറ് മത്സരത്തിലും ഇംഗ്ലണ്ടിന് വിജയിക്കാന്‍ സാധിച്ചില്ല.
ജര്‍മനിക്കായി ഹവേര്‍ട്‌സ് രണ്ട് ഗോള്‍ നേടിയപ്പോള്‍ ഗുണ്ടോഗന്‍ ഒരു ഗോള്‍ നേടി. മത്സരത്തിന് ശേഷം ഇംഗ്ലണ്ട് ഡിഫന്‌സ് താരം ഹാരി മഗ്വെയറിനെ തേടി ഒരുപാട് ട്രോളുകളാണെത്തിയത്. വളരെ മോശം പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെതിരെ അദ്ദേഹം നടത്തിയത്.
മത്സരത്തില്‍ ജര്‍മന്‍ മുന്നേറ്റക്കാര്‍ക്ക് പന്ത് വിട്ടുനല്‍ക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. മുസിയാലയെ ഫൗള്‍ ചെയ്ത് ജര്‍മനിക്ക് പെനാല്‍ട്ടി അവസരം നല്‍കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
പിന്നീട് മുസിയാലക്ക് മുമ്പില്‍ മഗ്വെയര്‍ പന്ത് നഷ്ടപ്പെടുത്തിയിരുന്നു. അത് ഹാവേര്‍ട്‌സ് ഗോളാക്കി മാറ്റുകയും ചെയ്തു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നായകനായിരുന്ന മഗ്വെയര്‍ ഈ സീസണില്‍ മൂന്ന് മത്സരം മാത്രമാണ് കളിച്ചത്. മോശം ഫോമിലൂടെ കടന്നുപോകുന്ന അദ്ദേഹത്തെ ടീമില്‍ കളിപ്പിക്കുന്നതിന് കോച്ച് സൗത്ത്‌ഗേറ്റ് കഴിഞ്ഞ ദിവസം എയറില്‍ കയറിയിരുന്നു.
സൗത്ത് ഗേറ്റിന്റെ വിശ്വാസം കാക്കാന്‍ മഗ്വെയറിന് വീണ്ടും സാധിച്ചില്ല. മത്സരത്തിന് ശേഷം എന്നത്തേയും പോലെ ട്രോളുകള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് അദ്ദേഹം.
ഇവനെയൊക്കെ എപ്പോഴും കളിപ്പിക്കുന്നത് എന്തിനാണെന്ന് ആരാധകര്‍ ചോദിക്കുന്നു. ടീമില്‍ വരാന്‍ പോലും അര്‍ഹതയില്ലാത്ത താരമാണ് അദ്ദേഹമെന്നും ആരാധകര്‍ ട്രോളുന്നു.
ലോകകപ്പിന് മുമ്പുള്ള ഇംഗ്ലണ്ടിന്റെ അവസാന മത്സരമായിരുന്നു ജര്‍മനിക്കെതിരെ നടന്നത്.
Tomori in form and no game time. Maguire on the bench at United and starts both games. That’s on Southgate and his favouritism. Clueless way to approach high level football
Brilliant finish but that’s another Maguire error – man not playing for his club, who hasn’t played well in ages, with little confidence, makes two bad mistakes. Shock