മണിപ്പൂരിലെ ഏറ്റുമുട്ടലുകള്‍ വ്യാജം: സുപ്രീം കോടതി അന്വേഷണ സമിതി
India
മണിപ്പൂരിലെ ഏറ്റുമുട്ടലുകള്‍ വ്യാജം: സുപ്രീം കോടതി അന്വേഷണ സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th April 2013, 2:29 pm

ന്യൂദല്‍ഹി: മണിപ്പൂരില്‍ സൈന്യവും പോലീസും നടത്തിയ ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്ന് സുപ്രീം കോടതി സമിതി. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് സന്തോഷ് ഹെഡ്‌ഗെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്.[]

മണിപ്പൂരില്‍ പോലീസും സൈന്യവും നടത്തിയ ആറ് ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്നാണ് സമിതി കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.

കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ 1500 ഓളം വ്യാജ ഏറ്റുമുട്ടല്‍ നടന്നുവെന്ന പൊതു താത്പര്യ ഹരജി പരിഗണിച്ച് കൊണ്ടാണ് സുപ്രീം കോടതി സന്തോഷ് ഹെഡ്‌ഗെയുടെ നേതൃത്വത്തില്‍ മൂന്നംഗ കമ്മീഷനെ അന്വേഷണത്തിനായി നിയമിച്ചത്.

അന്വേഷണത്തില്‍ മണിപ്പൂരില്‍ നടന്ന ഏറ്റമുട്ടലില്‍ ആദ്യ ഘട്ടത്തില്‍ നടന്ന ആറ് ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്ന് സമിതി കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കോ കൊല്ലപ്പെട്ടവര്‍ക്കോ യാതൊരു വിധ ക്രിമിനല്‍ പശ്ചാത്തലവുമില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

സമിതിയുടെ റിപ്പോര്‍ട്ട് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി പറഞ്ഞു. സൈനിക നടപടികളെ കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീംകോടതിയും നല്‍കിയ വ്യവസ്ഥകള്‍ കടലാസ്സില്‍ മാത്രം ഒതുങ്ങിപ്പോകുന്നുവെന്നും ഇക്കാര്യങ്ങള്‍ സൈന്യം പാലിക്കുന്നില്ലെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി.

ജനങ്ങളെ ഒന്നിച്ചുകൊണ്ടുപോകുന്നതിന് പകരം പരസ്പരം അകറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിനേക്കാള്‍ കേന്ദ്ര സര്‍ക്കാറാണ് ഇതില്‍ ഉത്തരവാദിയെന്നും കോടതി കുറ്റപ്പെടുത്തി. ഏപ്രില്‍ 9നു്ള്ളില്‍ റിപ്പോര്‍ട്ടിനെ കുറിച്ച് വിശദീകരണം നല്‍കാനും കോടതി കേന്ദ്ര സര്‍ക്കാറിന് വിശദീകരണം നല്‍കിയിട്ടുണ്ട്.

സുപ്രീം കോടതി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂരിലെ അഫ്‌സ്പ നിയമം നിര്‍ത്തലാക്കണമെന്ന ഏറെ കാലമായുള്ള ആവശ്യം വീണ്ടും ചര്‍ച്ചാ വിഷയമാകും.

1958ല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ 1980 മുതലാണ് മണിപ്പുരില്‍ നിലവില്‍ വരുന്നത്.