Malayalam Cinema
മാലിക്കില്‍ മേക്ക് ഓവറുമായി ഫഹദ് മാത്രമല്ല; ലുക്ക് കൊണ്ട് ഞെട്ടിച്ച് നിമിഷ സജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Mar 15, 04:55 pm
Sunday, 15th March 2020, 10:25 pm

കൊച്ചി: ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ബിഗ് ബജറ്റ് ചിത്രം മാലിക്കില്‍ ലുക്ക് കൊണ്ട് ഞെട്ടിച്ച് നിമിഷ സജയനും.

റോസ്‌ലിന്‍ എന്ന കഥാപാത്രമായിട്ടാണ് നിമിഷ ചിത്രത്തില്‍ എത്തുന്നത്. നരച്ച മുടിയും വട്ട കണ്ണടയുമായി ഉള്ള വയസായ ലുക്കില്‍ ആണ് താരം എത്തുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം ഫഹദും നിമിഷയും ഒരുമിക്കുന്ന സിനിമയാണിത്.27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചിരുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍ ,ഇന്ദ്രന്‍സ്,വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്നു. മലയാളിയായ ബോളിവുഡ് ക്യാമറമാന്‍ സനു ജോണ്‍ വര്‍ഗീസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

DoolNews Video