കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഫഹദ് ഫാസിൽ.
കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഫഹദ് ഫാസിൽ.
ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായതോടൊപ്പം സംവിധായകൻ ഫാസിലിന്റെ മകൻ എന്ന നിലയിൽ ഫഹദ് ഒരുപാട് വിമർശനവും നേരിട്ടു. എന്നാൽ പിന്നീട് മലയാള സിനിമ കണ്ടത് ഫഹദ് എന്ന ഗംഭീര നടന്റെ തിരിച്ചുവരവായിരുന്നു.
രണ്ടാം വരവിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയിലാണ് ഫഹദ് ചെയ്തത്. മലയാളത്തേക്കാൾ ഇപ്പോൾ അന്യഭാഷയിൽ തിരക്കുള്ള നടനാണ് ഫഹദ്. അതോടൊപ്പം തന്നെ മികച്ച സിനിമകൾ നൽകുന്ന പ്രൊഡക്ഷൻ ഹൗസും ഫഹദിനുണ്ട്.
ഒരു നിർമാതാവാകുമ്പോൾ തനിക്കുള്ള സാധ്യതകളും പരീക്ഷണങ്ങളും അപാരമാണെന്ന് ഫഹദ് പറയുന്നു. അതുകൊണ്ടാണ് ഭാര്യ നസ്രിയയോടൊപ്പം താൻ പ്രൊഡക്ഷൻ കമ്പനി നടത്തുന്നതെന്നും ഫഹദ് പറഞ്ഞു. നസ്രിയയുടെ കഴിവുകൾ പലപ്പോഴും തന്നെ സിനിമയിൽ സഹായിച്ചിട്ടുണ്ടെന്നും ഫഹദ് പറഞ്ഞു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു താരം.
‘ഒരു നടൻ എന്നനിലയിൽ എനിക്ക് ഒരുപാട് പരിമിതികളുണ്ടെന്നതിൽ സംശയമില്ല. എന്നാൽ, ഒരു നിർമാതാവാകുമ്പോൾ എന്റെ സാധ്യതകളും പരീക്ഷണങ്ങളും അപാരമാണ്. അതുകൊണ്ടുതന്നെയാണ് ഞാനും ഭാര്യ നസ്രിയയും ചേർന്ന് ഒരു പ്രൊഡക്ഷൻ കമ്പനി നടത്തുന്നത്.
ഒരു സിനിമയുടെ തിരക്കഥ മുതൽ ഷൂട്ടിങ് വരെയുള്ള എല്ലാ കാര്യങ്ങളിലും മികച്ച സംഭാവനകൾ നസ്രിയ എനിക്ക് നൽകുന്നുണ്ട്. അവളുടെ ടാലന്റ് ഞങ്ങളുടെ സിനിമകളുടെ സൃഷ്ടിയിൽ പലപ്പോഴും ഏറെ നിർണായകമായി മാറിയിട്ടുണ്ട്. എൻ്റെ ജീവിതത്തിലും സിനിമയിലും ബാപ്പ ഫാസിൽ ചെലുത്തിയ സ്വാധീനം വാക്കുകൾക്കപ്പുറത്താണ്,’ഫഹദ് ഫാസിൽ പറയുന്നു.
Content Highlight: Fahad Fasil Talk About Nazriya