പഞ്ചാബില്‍ ആം ആദ്മി അധികാരം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; യു.പിയില്‍ ബി.ജെ.പിക്ക് ക്ഷീണമുണ്ടാകും
national news
പഞ്ചാബില്‍ ആം ആദ്മി അധികാരം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; യു.പിയില്‍ ബി.ജെ.പിക്ക് ക്ഷീണമുണ്ടാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th March 2022, 7:12 pm

ചണ്ഡീഗഡ്:  നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ഇത്തവണ ആം ആദ്മി പാര്‍ട്ടി അട്ടിമറി വിജയം നേടുമെന്ന് ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ സര്‍വേ.

കോണ്‍ഗ്രസസിന് 19 മുതല്‍ 31 സീറ്റ് വരേയാണ് സര്‍വേ പ്രവചിക്കുന്നത്. ബി.ജെ.പിക്ക് ഒന്ന് മുതല്‍ നാല് വരേയും ശിരോമണി അകാലിദളിന് ഏഴ് മുതല്‍ 11 വരെ സീറ്റുകളും സര്‍വേ പ്രവചിക്കുന്നു.

ആം ആദ്മി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടും. 76 മുതല്‍ 90 സീറ്റ് വരെ ആം ആദ്മി പാര്‍ട്ടി നേടുമെന്നാണ് എക്‌സിറ്റ് പോള്‍. എ.എ.പി 41 ശതമാനം വോട്ട് വിഹിതം നേടും. കോണ്‍ഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ.

77 സീറ്റുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. ബി.ജെ.പി 1-4 വരെ സീറ്റുകള്‍ മാത്രമേ നേടൂ. ആകാലിദള്‍ 7-11 വരെ സീറ്റുകള്‍ നേടും.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി 240 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്ന് റിപബ്ലിക് പിമാര്‍ക്ക് സര്‍വേ ഫലം പറയുമ്പോള്‍ സമാജ് വാദി പാര്‍ട്ടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്നും പറയുന്നു. ഉത്തരാഖണ്ഡില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ സര്‍വേയില്‍ പറയുന്നത്.

CONTENT HIGHLIGHTS:  Exit Polls 2022 LIVE Updates: Landslide win for AAP in Punjab; 37% prefer Bhagwant Mann as next CM