ടോക്കിയോ: ജപ്പാന്‍റെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. നെഞ്ചിലാണ് വെടിയേറ്റിരിക്കുന്നത്.
പടിഞ്ഞാറന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു വെടിയേറ്റത്. പിറകില്‍ നിന്നാണ് വെടിയേറ്റത്.
അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
安倍元首相が銃で撃たれたとみられる際の映像です。
近くにいた人が携帯電話で撮影しました。https://t.co/cPJHsCMZ8v#nhk_video pic.twitter.com/GvqAI0z5pg
— NHKニュース (@nhk_news) July 8, 2022
വെടിയേറ്റ് ആബെ വീഴുന്നതിന്റെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയടുക്കുന്നതിന്റെയും വീഡിയോ എന്‍.എച്ച്.കെ ടി.വി പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം വെടിയേറ്റ ശേഷം അദ്ദേഹത്തിന് ഹൃദയമിടിപ്പില്ല എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആബെക്ക് ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്നെന്നും പറയുന്നു.
പ്രതിയെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലത്ത് നിന്നും പ്രതി ഉപയോഗിച്ച തോക്ക് കണ്ടെടുത്തതായി പൊലീസും അറിയിച്ചിട്ടുണ്ട്.
ലോകത്ത് ഏറ്റവും കടുത്ത തോക്ക് നിയന്ത്രണ നിയമങ്ങള്‍ നിലവിലുള്ള രാജ്യം കൂടിയാണ് ജപ്പാന്‍.
Content Highlight: Ex Japan PM Shinzo Abe shot during speech