'കുട്ടികൾക്കെതിരെ നടക്കുന്ന ക്രൂരമായ അതിക്രമം പോലും ന്യായീകരിക്കപ്പെടുന്നു'; ആസിഫയെ ഓർമ്മപ്പെടുത്തി കൈലാഷ് സത്യാർത്ഥി
World News
'കുട്ടികൾക്കെതിരെ നടക്കുന്ന ക്രൂരമായ അതിക്രമം പോലും ന്യായീകരിക്കപ്പെടുന്നു'; ആസിഫയെ ഓർമ്മപ്പെടുത്തി കൈലാഷ് സത്യാർത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd December 2018, 10:22 am

ദോ​ഹ: ഇ​ന്ത്യ​യി​ൽ കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം പോലും ന്യാ​യീ​ക​രി​ക്കപ്പെടു​ന്ന അവസ്ഥയാണുള്ളതെന്നു നോ​​ബ​ൽ പു​ര​സ്​​കാ​ര​ ജേ​താ​വ്​ കൈ​ലാ​ഷ് സ​ത്യാ​ർ​ത്ഥി. “അ​ജ്​​യാ​ൽ” ഫി​ലിം​ ഫെ​സ്​​റ്റി​വ​ലി​ൽ പങ്കെടുക്കാനാണ് അദ്ദേഹം ദോഹയിലെത്തിയത്.

ഇന്ത്യയിൽ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ദാക്ഷിണ്യമില്ലാതെ ഹനിക്കപ്പെടുകയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കാശ്മീരിൽ എട്ട് വയസ്സുകാരിയായ ആസിഫ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് രാജ്യത്തിന്റെ മുഖത്തിനേറ്റ ഉണങ്ങാത്ത മുറിവാണെന്നും അദ്ദേഹം പറഞ്ഞു.

Also Read ഓസ്‌ട്രേലിയയില്‍ ആര് ജയിക്കും; വാട്ട്‌സണ് പറയാനുള്ളത്

പക്ഷെ ചിലർ പ്രതികൾക്ക് അനുകൂലമായി പ്രകടനം നടത്തി കുറ്റക്കാർക്കെതിരെയുള്ള നടപടികൾ തടസപ്പെടുത്താൻ ശ്രമം നടത്തി. ക്രൂരമായ ആക്രമണം പോലും ന്യായീകരിക്കപ്പെടുന്ന അവസ്ഥ അങ്ങേയറ്റം അപലപനീയമാണ്. കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ തടയുന്നതിനായി കശ്മീർ മുതൽ കന്യാകുമാരി വരെ “കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷ”ന്റെ നേതൃത്വത്തിൽ ഞങ്ങൾ മാർച്ച് നടത്തി. യു​ദ്ധ​ങ്ങ​ളി​ലും ആ​ഭ്യ​ന്ത​ര​ക​ല​ഹ​ങ്ങ​ളി​ലും ഇ​ര​ക​ളാ​കു​ന്ന​ത്​ എപ്പോഴും കു​ട്ടി​ക​ളും സ്​​ത്രീ​ക​ളു​മാ​ണ്​. സി​റി​യ, യ​മ​ൻ, ഇ​റാ​ഖ്, അ​ഫ്​​ഗാ​നി​സ്​​ഥാ​ൻ, എന്നീ രാജ്യങ്ങളിൽ ഇരകൾ ഭൂരിഭാഗവും കുട്ടികളാണ്.

Also Read ഫ്രാന്‍സില്‍ തല്‍കാലം അടിയന്തിരാവസ്ഥയില്ലെന്ന് സര്‍ക്കാര്‍

അ​ടി​മ​പ്പ​ണി, കാ​ലാ​വ​സ്​​ഥാ​വ്യ​തി​യാ​നം, പ​ട്ടി​ണി, സാ​മൂ​ഹി​ക​പ്ര​ശ്​​ന​ങ്ങ​ൾ എന്നീ കാരണങ്ങൾ കൊണ്ട് കുട്ടികൾ പലയിടത്തുനിന്നും പലായനം ചെയ്യേണ്ടി വരികയാണ്. ലോകത്താകെ അ​ഞ്ചു​കോ​ടിയോളം കു​ട്ടി​ക​ൾ പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ സുരക്ഷിതതാവളം തേടുകയാണ്. മൂന്ന് കോടി കുട്ടികൾ ഇപ്പോഴും അഭയാർഥികളായി തുടരുകയാണ്. ഗൾഫ് രാജ്യങ്ങളിൽ സ്ഥിതി പിന്നെയും ഗുരുതരമാണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടികൾ വി​വാ​ഹി​ത​രാ​കേണ്ടി വരുന്നു. മാ​താ​പി​താ​ക്ക​ൾ ഇതിന് പലപ്പോഴും കൂട്ടുനിൽകേണ്ടി വരുന്നു.

ബാ​ല​വേ​ല, ലൈം​ഗി​ക​പീ​ഡ​നം, കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള ലൈം​ഗി​ക വീ​ഡി​യോ ചിത്ര നി​ർ​മ്മാണം എ​ന്നി​വ​അടിയന്തിര ഇടപെടൽ ആവശ്യപ്പെടുന്ന കുറ്റകൃത്യങ്ങളാണ്. ഇതിൽ ചൈൽഡ് പ്രോണോഗ്രഫി വീഡിയോ നിർമ്മാണം വൻ ബിസിനസായി മാറിയിട്ടുണ്ട്. സത്യാർത്ഥി കൂട്ടിച്ചേർത്തു.

Also Read രാജീവ് ഗാന്ധിയെ വധിച്ചത് തങ്ങളല്ലെന്ന് എല്‍.ടി.ടി.ഇ

ലോകത്താകെ വർഷം തോറും ആയിരത്തോളം കോടി രൂപയാണ് കു​ട്ടി​ക​ളെ വെച്ചുള്ള ഈ നീലച്ചിത്ര നിർമ്മാണത്തിനായി ചിലവഴിക്കുന്നത്. ഇത് നി​രോ​ധി​ക്ക​ണം. എന്നാൽ ഇത് പലപ്പോഴും രാജ്യങ്ങളുടെ പുറത്തുവെച്ചാണ് നടക്കുന്നതെന്നുള്ളത് കൊണ്ട് നിയമനടപടികൾ ഫലപ്രദമാകുന്നില്ല. ഇ​തി​നെ​തി​രെ ശ​ബ്​​ദി​ക്കു​ന്ന​തി​ന്​ ത​നി​ക്ക്​ നേ​രെ വ​ധ​ഭീ​ഷ​ണികളും വരുന്നുണ്ട്. സത്യാർത്ഥി പറഞ്ഞു.