ബ്രസല്‍സ്: കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് യൂറോപ്യന്‍ യൂണിയന്‍.
യാത്രാ ആവശ്യാര്‍ത്ഥമുള്ള കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് ഇനി മുതല്‍ ഒമ്പത് മാസമായിരിക്കും കാലാവധി. 2022 ഫെബ്രുവരി ഒന്ന് മുതല്‍ നിബന്ധന നിലവില്‍ വരും.
ഒമിക്രോണ്‍ കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് യൂണിയന്റെ നടപടി.
ഇതുപ്രകാരം ഒമ്പത് മാസത്തിനുള്ളില്‍ വാക്‌സിന്റെ രണ്ട് ഡോസും എടുത്തവര്‍ക്ക് മാത്രമേ ഇനി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പ്രവേശിക്കാനാകൂ.
അതേസമയം, ഇറ്റലി, ഗ്രീസ്, അയര്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ വാക്‌സിന്‍ എടുത്തവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
പല യൂറോപ്യന്‍ രാജ്യങ്ങളിലും ഒമിക്രോണിന്റെ സാന്നിധ്യം ക്രമാതീതമായി വര്‍ധിക്കുകയാണ്. ജര്‍മനിയും പോര്‍ച്ചുഗലുമടക്കമുള്ള രാജ്യങ്ങള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ശേഷം നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.