ഇസ്രഈലി ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം; യൂറോപ്പില്‍ ഉത്പന്നങ്ങള്‍ തെറ്റിദ്ധരിപ്പിച്ച് വില്‍ക്കുന്നു
World News
ഇസ്രഈലി ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം; യൂറോപ്പില്‍ ഉത്പന്നങ്ങള്‍ തെറ്റിദ്ധരിപ്പിച്ച് വില്‍ക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th November 2023, 7:37 pm

പാരീസ് : യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്രഈല്‍ ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം മറികടക്കാന്‍ ലേബലുകള്‍ മാറ്റി വില്‍ക്കുന്നതായി ആരോപണം. ഫ്രാന്‍സിലെ ലിഡല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇസ്രഈല്‍ ഉത്പന്നങ്ങളുടെ ലേബലുകള്‍ മാറ്റിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലിഡല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഇസ്രഈലി അവക്കാഡോകളും മാതളനാരങ്ങകളും ആഫ്രിക്കന്‍ അല്ലെങ്കില്‍ സ്പാനിഷ് ഉത്പന്നങ്ങള്‍ ആണെന്ന് ലേബല്‍ ചെയ്തതായി ഫ്രഞ്ച് നെറ്റിസണ്‍സ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി ഉപഭോക്താക്കള്‍ ഉല്‍പ്പന്നങ്ങളുടെ യഥാര്‍ത്ഥ സ്ഥലവും സ്റ്റോര്‍ നല്‍കിയ ലേബലും എക്‌സില്‍ പോസ്റ്റ് ചെയ്തു. ഇതിനെ അവര്‍ ലിഡിലെ അഴിമതി എന്ന് വിശേഷിപ്പിച്ചു.

‘താന്‍ വാങ്ങിയ ഉത്പന്നം ലേബല്‍ അനുസരിച്ച് മൊറോക്കോയില്‍ നിന്ന് വന്നതാണ്, പക്ഷേ പരിശോധിച്ചപ്പോള്‍ അതിന്റെ ഉത്ഭവം ഇസ്രഈല്‍ ആണെന്ന് മനസ്സിലായി,’ ഉപഭോക്താവ് എക്‌സില്‍ കുറിച്ചു.

‘ലിഡല്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ സ്റ്റോര്‍ ലേബലില്‍ അവക്കാഡോ മൊറോക്കോയില്‍ നിന്നാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്, എന്നാല്‍ അവക്കാഡോയില്‍ ഉള്ള ലേബല്‍ ഇസ്രയേലിന്റെതായിരുന്നു. ഞാന്‍ വിശ്വസിക്കുന്നത് പല സ്റ്റോറുകളും ഇത്തരത്തില്‍ അവരുടെ സ്റ്റോക്കുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ്,’ ഒരാള്‍ എക്‌സില്‍ കുറിച്ചു.

ഡിസ്‌പ്ലേയില്‍ പിശക് സംഭവിച്ചതാണെന്നും അല്ലാതെ മനപ്പൂര്‍വ്വം തെറ്റായി ലേബര്‍ ചെയ്തതല്ലെന്നും ലിഡല്‍ സ്റ്റോറുകളുടെ ഉടമസ്ഥരായ ഷ്വാര്‍സ് ഗ്രൂപ്പ് പറഞ്ഞു. പതിവായി അവക്കാഡോകളും മാതളനാരങ്ങകളും പല രാജ്യങ്ങളില്‍ നിന്നും വരുന്നുണ്ട് ഇതിനാലാകാം ഇത്തരം പിശക് പറ്റിയതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രഈല്‍ ഹമാസ് സംഘര്‍ഷത്തിനു മുന്‍പും തെറ്റായി ലേബലുകള്‍ ചെയ്യുന്നതായി ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഇതിന്റെ എണ്ണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രഈലുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു. ഇതാകാം ഉത്പന്നങ്ങളുടെ ലേബലുകള്‍ മാറ്റി വില്‍ക്കാന്‍ സ്റ്റോറുകളെ പ്രേരിപ്പിച്ചതെന്ന് ചില ഉപഭോക്താക്കള്‍ വിശ്വസിക്കുന്നു.

ലിസ്റ്റിലെ സമീപകാല സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സ്റ്റോറുകളില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഞങ്ങള്‍ നിരാശരാണ്. ഗതികള്‍ വളരെ ഉത്കണ്ഠയോടെ നിരീക്ഷിക്കുകയാണ്. ക്ലാസ് ഗ്രൂപ്പ് കമ്പനികള്‍ എല്ലാത്തരം ആക്രമങ്ങളെയും നിരാകരിക്കുന്നു. ഞങ്ങള്‍ സംഘര്‍ഷത്തിന്റെ ഇരകള്‍ക്കൊപ്പമാണ്,’ കമ്പനിയുടെ പ്രസ് സര്‍വീസ് വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

ഫ്രാന്‍സിന്റെ കണ്‍സ്യൂമര്‍ അഫയേഴ്‌സ് ആന്‍ഡ് ഫ്രോഡ് കണ്‍ട്രോളിന്റെ (ഡി.ജി.സി.സി. ആര്‍.എഫ് ) കോമ്പറ്റീഷന്‍ പോളിസി ഡയറക്ടര്‍ ജനറല്‍ നിങ്ങളെ കുറിച്ച് അറിഞ്ഞതായും അതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതായും പറഞ്ഞു.

content highkight :Europe super market mislabelling’ Israeli products