Advertisement
Film News
'നമ്മളെ യാറും ഒന്നും പണ്ണ മുടിയാത്'; കട്ടവില്ലനായി വിനയ് റായ്; 'എതിര്‍ക്കും തുനിന്തവന്‍' ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 18, 12:57 pm
Friday, 18th February 2022, 6:27 pm

‘ജയ് ഭീമി’ന് ശേഷം സൂര്യ നായകനായെത്തുന്ന പുതിയ ചിത്രം ‘എതിര്‍ക്കും തുനിന്തവന്റെ’ ടീസര്‍ പുറത്ത്. ചിത്രം ഒരു മാസ് ആക്ഷന്‍ മൂവി ആയിരിക്കും എന്ന സൂചന നല്‍കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

വില്ലനായെത്തുന്ന വിനയ് റായിയും ടീസറിലെത്തുന്നുണ്ട്. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.

അര്‍മാന്‍ മാലിക്കും നിഖിത ഗാന്ധിയും ചേര്‍ന്ന് പാടിയ ‘സുമ്മാ സുറന്ന്’ എന്ന ഗാനം എഴുതിയത് ശിവകാര്‍ത്തികേയന്‍ ആയിരുന്നു. ഡി. ഇമ്മന്‍ ആണ് സംഗീത സംവിധാനം.

യുവ സംഗീത സംവിധായകരായ ജി.വി. പ്രകാശും അനിരുദ്ധ് രവിചന്ദറും ചേര്‍ന്ന് പാടിയ’വാടാ തമ്പി’ എന്ന പാട്ടിന്റെ ഗാനത്തിന്റെ വരികളെഴുതിയത് സംവിധായകന്‍ വിഗ്‌നേഷ് ശിവനായിരുന്നു.

പ്രിയങ്ക മോഹന്‍ നായികയായെത്തുന്ന ചിത്രത്തില്‍ റെഡിന്‍ കിംഗ്‌സ്‌ലേ, സത്യരാജ്, വിനയ് റായി, ശരണ്യ പൊന്‍വണ്ണന്‍, സൂരി, എം.എസ്. ഭാസ്‌കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രം അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുമെന്ന് നേരത്തെ അറിയിച്ചിരിക്കുന്നു. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം എത്തുന്നത്. സൂര്യയുടെ നാല്‍പതാമത്തെ ചിത്രമാണ് എതിര്‍ക്കും തുനിന്തവന്‍.

പാണ്ഡിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മാണം സണ്‍ പിക്‌ച്ചേഴ്‌സ്. മാര്‍ച്ച് 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്.


Content Highlight: ethirkkum thuninthavan teaser out